#BJPmla | 'നാല് ഭാര്യമാരും മുപ്പത്തിയാറ് കുട്ടികളും'; മുസ്ലിം വിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ

#BJPmla |  'നാല് ഭാര്യമാരും മുപ്പത്തിയാറ് കുട്ടികളും'; മുസ്ലിം വിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ
Jul 17, 2024 01:54 PM | By VIPIN P V

ജയ്‌പൂർ: (truevisionnews.com) രാജസ്ഥാനിലെ ബിജെപി എംഎൽഎയായ ബാൽമുകുന്ദാചാര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം.

ജനസംഖ്യാ വർധനവിനെപ്പറ്റി പ്രസംഗിക്കുമ്പോളായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ പ്രകടനം. മുസ്ലിങ്ങളുടെ പേരെടുത്തുപറയാതെയായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷപ്രചാരണം.

' ജനസംഖ്യാ വർദ്ധനവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ചില സമുദായങ്ങളിൽ പുരുഷന്മാർക്ക് നാല് ഭാര്യമാരും മുപ്പത്തിയാറ് മക്കളുമാണ്. ഇതെങ്ങനെ ശരിയാകും? നിയമം എല്ലാവർക്കും ഒരുപോലെയാകണം'; എന്നായിരുന്നു ബാൽമുകുന്ദാചാര്യയുടെ പരാമർശം.

തന്റെ പരാമർശത്തെ സാധൂകരിക്കാൻ എംഎൽഎ ഒരു ഉദാഹരണവും മുന്നോട്ടുവെച്ചു. 'ഒരിക്കൽ ഒരു സ്ത്രീ തന്റെയടുക്കൽ വന്ന് താൻ ഭർത്താവിന്റെ മൂന്നാം ഭാര്യയാണെന്നും അദ്ദേഹം നാലാമതും കല്യാണം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു.

ഇതിനെതിരെ നിയമമുണ്ടെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചാണ് ഞാൻ വിട്ടത്. ചിലർ കുടുംബാസൂത്രണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ചിലർ എല്ലാം ദൈവത്തിന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്നാണ് കരുതുക.

ഇത് നിർത്തലാക്കണം'; എംഎൽഎ പറഞ്ഞു. ബാൽമുകുന്ദാചാര്യയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലിങ്ങളെ ഉന്നമിടുകയാണ് ബിജെപിയെന്നും ജനസംഖ്യാ നിയമം കൊണ്ടുവരുന്നതിനേക്കാൾ മുസ്ലിങ്ങളെ ലക്ഷ്യമിടാനാണ് ബിജെപി പദ്ധതിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

#four #wifes #thirtysix #children #BJPMLA #antiMuslim #remarks

Next TV

Related Stories
കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ  സുരേന്ദ്രൻ

Jul 30, 2025 06:57 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്ലിമീസ് ബാവയുടെ പ്രതികരണം സ്ഥായിയായ നിലപാടായി കാണേണ്ടതില്ല- കെ സുരേന്ദ്രൻ

കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ...

Read More >>
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Jul 28, 2025 06:46 PM

'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ...

Read More >>
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

Jul 28, 2025 03:01 PM

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍...

Read More >>
Top Stories

Entertainment News

//Truevisionall