ജയ്പൂർ: (truevisionnews.com) രാജസ്ഥാനിലെ ബിജെപി എംഎൽഎയായ ബാൽമുകുന്ദാചാര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം.
ജനസംഖ്യാ വർധനവിനെപ്പറ്റി പ്രസംഗിക്കുമ്പോളായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷ പ്രകടനം. മുസ്ലിങ്ങളുടെ പേരെടുത്തുപറയാതെയായിരുന്നു ബാൽമുകുന്ദാചാര്യയുടെ വിദ്വേഷപ്രചാരണം.
.gif)

' ജനസംഖ്യാ വർദ്ധനവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ചില സമുദായങ്ങളിൽ പുരുഷന്മാർക്ക് നാല് ഭാര്യമാരും മുപ്പത്തിയാറ് മക്കളുമാണ്. ഇതെങ്ങനെ ശരിയാകും? നിയമം എല്ലാവർക്കും ഒരുപോലെയാകണം'; എന്നായിരുന്നു ബാൽമുകുന്ദാചാര്യയുടെ പരാമർശം.
തന്റെ പരാമർശത്തെ സാധൂകരിക്കാൻ എംഎൽഎ ഒരു ഉദാഹരണവും മുന്നോട്ടുവെച്ചു. 'ഒരിക്കൽ ഒരു സ്ത്രീ തന്റെയടുക്കൽ വന്ന് താൻ ഭർത്താവിന്റെ മൂന്നാം ഭാര്യയാണെന്നും അദ്ദേഹം നാലാമതും കല്യാണം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു.
ഇതിനെതിരെ നിയമമുണ്ടെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചാണ് ഞാൻ വിട്ടത്. ചിലർ കുടുംബാസൂത്രണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ചിലർ എല്ലാം ദൈവത്തിന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്നാണ് കരുതുക.
ഇത് നിർത്തലാക്കണം'; എംഎൽഎ പറഞ്ഞു. ബാൽമുകുന്ദാചാര്യയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലിങ്ങളെ ഉന്നമിടുകയാണ് ബിജെപിയെന്നും ജനസംഖ്യാ നിയമം കൊണ്ടുവരുന്നതിനേക്കാൾ മുസ്ലിങ്ങളെ ലക്ഷ്യമിടാനാണ് ബിജെപി പദ്ധതിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
#four #wifes #thirtysix #children #BJPMLA #antiMuslim #remarks
