#LionelMessi | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

#LionelMessi  | കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം
Jul 15, 2024 08:59 AM | By Susmitha Surendran

ഫ്‌ളോറിഡ:  (truevisionnews.com)  കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പരിക്ക്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഷോട്ടിനിടെ വലതു കാലില്‍ കടുത്ത വേദനയെ തുടര്‍ന്ന് മൈതാനത്തു കിടന്ന മെസ്സി വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ രണ്ടാം പകുതിയിലും അസ്വസ്ഥത അനുഭവപ്പെട്ട മെസ്സി ഒടുവില്‍ 66-ാം മിനിറ്റില്‍ മൈതാനം വിട്ടു. കളത്തില്‍ നിന്ന് കണ്ണീരണിഞ്ഞാണ് മെസ്സി മടങ്ങിയത്.

പിന്നാലെ ഡഗ്ഔട്ടിലിരുന്നും കരയുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ടൂര്‍ണമെന്റിന്റെ ഭൂരിഭാഗം സമയവും കാലിലെ പരിക്ക് മെസ്സിയെ അലട്ടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരായ രണ്ടാം മത്സരത്തിനിടെ മെസ്സിയുടെ വലത് കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല.

#Argentina #superstar #LionelMessi #injured #during #Copa #America #final #against #Colombia.

Next TV

Related Stories
ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

Jul 10, 2025 02:15 PM

ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ...

Read More >>
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










//Truevisionall