അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍
Jun 15, 2025 08:18 AM | By VIPIN P V

വിഴിഞ്ഞം (തിരുവനന്തപുരം): ( www.truevisionnews.com ) കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി(41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂണ്‍ നാലാംതീയതിയായിരുന്നു മോഷണം.

കിടപ്പുരോഗിയായ ശാരദയുടെ പരിചരണാർഥമുള്ള ജോലിക്കു വേണ്ടി ഏര്‍പ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ മാളുവാണ് മാല ഊരിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തുളള സ്വര്‍ണപണയസ്ഥാപനത്തില്‍ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി.

തുടര്‍ന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പണയം വെച്ച് കിട്ടിയ രൂപയില്‍നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു. മാല നഷ്ടപ്പെട്ടതിനും ജോലിക്കാരികളെ കാണാതായതിനെയും തുടര്‍ന്ന് ശാരദയുടെ മകൾ സൈനു ഇവരെ ഫോണില്‍ വിളിച്ചിരുന്നു. മടങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവര്‍ വന്നില്ല.

തുടര്‍ന്ന് സൈനു വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാര്‍ പിടിയിലാകുന്നത്. എസ്എച്ച്ഒ ആര്‍. പ്രകാശ്, എസ്‌ഐമാരായ എം. പ്രശാന്ത്, സേവിയര്‍, സിപിഒമാരായ വിനയകുമാര്‍, റിജിന്‍,വനിത പോലീസുകാരായ രഞ്ചിമ, രാധി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

two arrested for gold chain theft

Next TV

Related Stories
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു;  പൊലീസ് അന്വേഷണം ആരംഭിച്ചു

Jul 18, 2025 07:30 PM

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം...

Read More >>
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories

//Truevisionall