#murder | രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു, നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി

#murder | രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു, നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി
Jul 14, 2024 07:54 PM | By Susmitha Surendran

ജയ്പ്പൂർ: (truevisionnews.com)  രാജസ്ഥാനിലെ അൽവാറിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ സംഘം തല്ലിക്കൊന്നു. യാസീൻ ഖാൻ എന്ന നേതാവാണ് കൊല്ലപ്പെട്ടത്.

അക്രമികൾ കോടാലി ഉപയോഗിച്ച് യാസീനെ ആക്രമിക്കുകയും ഇരുമ്പ് വടിയും കമ്പുകളും ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു.

യാസീന്റെ കുടുംബവുമായി മുൻവൈരാ​ഗ്യമുള്ളവരാണ് കൊലയാളികളെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യാസീൻ ഖാനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊരു നേതാവ് പർമീന്ദർ സിങ്, അഡ്വ. ജിതേന്ദർ ശർമ എന്നിവർക്കൊപ്പം ജയ്പൂർ പോയി തിരിച്ചുവരികയായിരുന്നു യാസീൻ ഖാനെന്ന് പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.

'വിജയ്പൂർ ​ഗ്രാമത്തിലെത്തിയ ഇവരുടെ കാർ ആയുധാരികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമികൾ യാസീനെ കോടാലി കൊണ്ട് അടിക്കുകയും ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് കൈകാലുകൾ ഒടിക്കുകയും ചെയ്തു.

തുടർന്ന് യാസീനെ ഉപേക്ഷിച്ച് അക്രമികൾ നിന്ന് രക്ഷപ്പെട്ടു'- പൊലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും ജയ്പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരിച്ചയാളും പ്രതികളും അൽവാർ ജില്ലക്കാരാണെന്ന് എസ്പി പറഞ്ഞു. ജയ്പൂർ പൊലീസ് സംഘവുമായി സഹകരിച്ച് അൽവാർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

'പ്രതികൾ ഉടൻ അറസ്റ്റിലാവും. പൊലീസ് സംഘം അവരുടെ പിന്നാലെയുണ്ട്. അഞ്ച് ആളുകളുടെ പേരുകളാണ് എഫ്.ഐ.ആറിലുള്ളത്. മറ്റ് വ്യക്തികൾക്കെതിരെ യാസീൻ്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്'- പൊലീസ് പറഞ്ഞു.

ബിസിനസുകാരനായ യാസീൻ ഖാൻ കഴിഞ്ഞ 20 വർഷമായി ബി.ജെ.പി പ്രവർത്തകനാണ്. 2023ൽ യാസീൻ്റെ അനന്തരവനെയും ചിലർ ആക്രമിക്കുകയും കൈകാലുകൾ ഒടിക്കുകയും ചെയ്തിരുന്നു.

#BJP #leader #beaten #death #Rajasthan #four #accused #murder

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories