#ISROspycase | ഐഎസ്ആര്‍ഒ ചാരക്കേസ്: രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിലാര്? വെളിപ്പെടുത്തലിനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്

#ISROspycase | ഐഎസ്ആര്‍ഒ ചാരക്കേസ്: രാഷ്ട്രീയ ഗൂഢാലോചനക്ക് പിന്നിലാര്? വെളിപ്പെടുത്തലിനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്
Jul 13, 2024 09:21 AM | By VIPIN P V

കൊച്ചി: (truevisionnews.com) കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു.

ഗൂഢാലോചനാ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ രാഷ്ട്രീയ അട്ടിമറിയും ചര്‍ച്ചയാകുന്നത്.

അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കുടുക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘം രാഷ്ട്രീയ ഗൂഡാലോചന പരിശോധിച്ചിട്ടില്ലെന്നാണ് സൂചന.

കേസ് വ്യാജ സൃഷ്ടിയാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചത് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

പക്ഷെ ചാരക്കേസിന്റെ മറയില്‍ കെ കരുണാകരന്‍ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കം അന്വേഷണ പരിധിയില്‍ വന്നിട്ടില്ല. ചാരക്കേസില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട രാഷ്ട്രീയ നേതാവായിരുന്നു കെ കരുണാകരന്‍.

രാജ്യ ദ്രോഹിയെന്ന് മുദ്രകുത്തിയായിരുന്നു രാഷ്ട്രീയ എതിരാളികള്‍ കരുണാകരനെ കുരിശിലേറ്റിയത്.

ഇടത് ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പ്രധാന ആയുധമായി മാറി. എ വിഭാഗം കരുണാകരനെതിരെ പോര്‍മുഖം തുറന്നതോടെയാണ് മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള പടിയിറക്കം.

ചാരക്കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിയെളിയുന്നത്. കേസില്‍ കെ കരുണാകരനെ ലക്ഷ്യമിട്ട് ഗൂഢാലോചന നടന്നതായുള്ള ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

അന്നത്തെ രാഷ്ട്രീയ നീക്കങ്ങളുടെ ദൃക്‌സാക്ഷികളില്‍ പ്രധാനിയാണ് ചെറിയാന്‍ ഫിലിപ്പ്.

ചില രഹസ്യങ്ങള്‍ തുറന്നു പറയാന്‍ ചെറിയാന്‍ ഫിലിപ്പ് തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന. അത് വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കാനാണ് സാധ്യത.

#ISROspycase #Who #political #conspiracy #CherianPhilip #ready #revelation

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories