#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം
Jul 13, 2024 07:13 AM | By Athira V

കൊല്ലം: ( www.truevisionnews.com  )വൈദ്യുതി ലൈൻ പൊട്ടിവീണ വിവരം കെഎസ്ഇബിയെ വിളിച്ച് അറിയിച്ച നാലാം ക്ലാസുകാരിക്ക് അഭിനന്ദന പ്രവാഹം. മയ്യനാട് ശാസ്താംകോവിൽ ഗവൺമെൻറ് എൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇഷാമരിയ.

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെയും കണ്ടു.

അപ്പോഴാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ബോധവൽക്കരണ ക്ലാസിനെ പറ്റി ഇഷാ മരിയയുടെ ഓർമ്മയിൽ വന്നത്. ഉടൻതന്നെ അച്ഛൻറെ ഫോൺ വാങ്ങി തൻറെ കയ്യിൽ കരുതിയിരുന്ന നോട്ടീസിൽ നിന്നും കെഎസ്ഇബിയുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചു അപകടത്തെ കുറിച്ച് പറഞ്ഞു. ഒട്ടും വൈകാതെ കെഎസ്ഇബി ജീവനക്കാർ സംഭവ സ്ഥലത്തത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.

ജീവനക്കാർ പറഞ്ഞു വിവരമറിഞ്ഞ കെഎസ്ഇബി ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ ഇഷ പഠിക്കുന്ന സ്കൂളിൽ എത്തികുട്ടിയെ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സുലേഖ ടീച്ചറുടെയും പിടിഎ നേതൃത്വത്തിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമെല്ലാം സാന്നിധ്യത്തിൽ ആയിരുന്നു ആദരം.

#4th #class #girl #called #kseb #inform #about #broken #power #line #road #kollam

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories










Entertainment News