തേഞ്ഞിപ്പലത്തെ പോക്സോ ഇരയുടെ ആത്മഹത്യ, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തേഞ്ഞിപ്പലത്തെ പോക്സോ ഇരയുടെ ആത്മഹത്യ, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Advertisement
Jan 21, 2022 10:24 AM | By Susmitha Surendran

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട്  റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അതിനിടെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു. വാടകക്ക് താമസിക്കുകയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും കമ്മീഷൻ അന്വേഷിക്കും. പൊലീസിനോട് അടിയന്തിരമായി റിപ്പോർട്ടു നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

ഇന്നലെ രാവിലെയോടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് പതിനെട്ട് വയസുമാത്രമാണ് പ്രായം.

മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമായി കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി.

തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. തിരികെ വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.

പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

The Human Rights Commission has sought a report on the suicide of a pox victim in Thenjipalam

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories