#crime | എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതികൾ 12, 13ഉം വയസ്സുള്ളവർ, അറസ്റ്റ്

#crime | എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതികൾ 12, 13ഉം വയസ്സുള്ളവർ, അറസ്റ്റ്
Jul 11, 2024 12:30 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)  ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തി.

മൂന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. 12 വയസ്സുള്ള രണ്ട് കുട്ടികളും 13 വയസ്സുള്ള മറ്റൊരു കുട്ടിയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം കനാലിൽ തള്ളിയത്.

നന്ത്യാൽ ജില്ലയിലാണ് സംഭവം. ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പ്രതികൾ. കുട്ടികളെല്ലാവരും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.

ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇത് പുറംലോകമറിഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.

പാർക്കിൽ കളിക്കുന്നതിനിടെയാണ് കുട്ടി​യെ കാണാതായതെന്ന് പിതാവ് പൊലീസിൽ മൊഴി നൽകിയിരുന്നു. പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.

പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവിൽ നായ പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് പോയി. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പാർക്കിൽ കളിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ഒപ്പം കളിക്കാൻ വിളിച്ചു കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വിവരം പുറത്തു പറയുമെന്ന ഭയത്താൽ കൊലപ്പെടുത്തി കനാൽ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

#eight #year #old #girl #gang #raped #murdered #AndhraPradesh.

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories