#akashthillenkeri | നമ്പർ പ്ലേറ്റ് വെച്ചു, ടയറും മാറ്റി; അടിമുടി മാറ്റങ്ങളുമായി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം സ്റ്റേഷനിലെത്തിച്ചു

#akashthillenkeri | നമ്പർ പ്ലേറ്റ് വെച്ചു, ടയറും മാറ്റി; അടിമുടി മാറ്റങ്ങളുമായി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം സ്റ്റേഷനിലെത്തിച്ചു
Jul 11, 2024 10:10 AM | By Susmitha Surendran

കൽപ്പറ്റ: (truevisionnews.com)  ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിമയലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.

ഇന്നലെ രാത്രിയാണ് രൂപമാറ്റം വരുത്തിയ ജീപ്പ് പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ആകാശ് തിലങ്കേരിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്.

അതേസമയം, രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. കേസെടുത്തിട്ടും ഇതുവരേയും വാഹനം പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്.

#vehicle #akashthillenkeri #driving #violation #law #produced #police #station.

Next TV

Related Stories
Top Stories










Entertainment News