#iphone15pro | വമ്പന്‍ ഓഫര്‍; ഐഫോണ്‍ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

#iphone15pro | വമ്പന്‍ ഓഫര്‍; ഐഫോണ്‍ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു
Jul 6, 2024 02:39 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  രാജ്യത്തെ വിവിധ വില്‍പന പ്ലാറ്റ്‌ഫോമുകളില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് വിലക്കിഴിവ്. ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്‍റെ റിപ്പോര്‍ട്ട്.

ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയിലെ യഥാര്‍ഥ വില 1,34,900 രൂപയാണ്. എന്നാല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടിലും വിജയ് സെയില്‍സിലും ക്രോമയിലും ഐഫോണ്‍ 15 പ്രോയ്ക്ക് ഇപ്പോള്‍ ഓഫറുണ്ട്.

ഫ്ലിപ്‌കാര്‍ട്ടാണ് ഏറ്റവും ആകര്‍ഷകമായ ഓഫര്‍ വച്ചുനീട്ടുന്നത്. ഫ്ലിപ്‌കാര്‍ട്ട് 14,910 രൂപയുടെ കിഴിവ് ഫോണിന് നല്‍കുന്നു. ഇതോടെ 1,34,900 രൂപയുടെ ഫോണ്‍ 1,19,990 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാം.

മറ്റ് ബാങ്ക് ക്യാഷ്‌ബാക്ക് ഓഫറുകളില്ലാതെയുള്ള കിഴിവാണിത്. ക്രോമയിലും വിജയ് സെയില്‍സിലും 6,910 രൂപ വീതമാണ് ഓഫര്‍. ഫോണ്‍ ഓഫര്‍ കഴിഞ്ഞ് ലഭ്യമാകുന്ന വില 1,27,990 രൂപ.

മറ്റ് വില്‍പന പ്ലാറ്റ്ഫോമുകളിലും നിലവില്‍ ഓഫറുകള്‍ ലഭ്യമാണ്. ആമസോണില്‍ 6,700 രൂപയും റിലയന്‍സ് ഡിജിറ്റലില്‍ 5,000 രൂപയും കിഴിവ് ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കും.

6.1 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഐഫോണാണ് 15 പ്രോ. എല്‍ടിപിഒ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന് വരുന്നത്.

പിന്‍ഭാഗത്ത് 48 മെഗാപിക്‌സല്‍ വൈഡ്, 12 മെഗാപിക്‌സല്‍ 3x ടെലിഫോട്ടോ, 12 മെഗാപിക്‌സര്‍ അള്‍ട്രാവൈഡ് എന്നീ ക്യാമറകളും, 12 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് ഐഫോണ്‍ 15 പ്രോയുടെ സവിശേഷതകള്‍.

ടൈപ്പ്-സി യുഎസ്‌ബി പോര്‍ട്ട്, ഗ്ലാസിലും ടൈറ്റാനിയത്തിലും വരുന്ന പുറംഭാഗം, ഐപി68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, വയര്‍ലെസ് ചാര്‍ജിംഗ്, 5ജി, ഡുവല്‍ സിം, വൈഫൈ 6-ഇ, ബ്ലൂടൂത്ത് 5.3 എന്നിവയും ഐഫോണ്‍ 15 പ്രോയുടെ ഫീച്ചറുകളാണ്. വിവിധ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യം.

#Great #offer #iPhone15Pro #price #cut #one #fell #swoop

Next TV

Related Stories
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
Top Stories