#ksrtc | ഡ്രൈവർ കാപ്പി കുടിക്കാൻ പോയി, നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു

#ksrtc | ഡ്രൈവർ കാപ്പി കുടിക്കാൻ പോയി, നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു
Jul 6, 2024 08:54 AM | By ADITHYA. NP

കോട്ടയം: (www.truevisionnews.com)നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു.

ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്.

റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.

ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായിരുന്നു. ഇതിനാലാണ് വലിയ അപകടം ഒഴിവായത്.

#while #driver #went #drink #coffee #stopped #ksrtc #bus #moved #road #gate #wall #broken #down #narrow #escape

Next TV

Related Stories
#manaf | എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്

Oct 5, 2024 07:06 AM

#manaf | എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും, കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; യൂട്യൂബർമാർക്കെതിരെ കേസ്

മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു...

Read More >>
#arrest | മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പൊലീസിന്റെ രഹസ്യ നീക്കത്തിലൂടെ മുഖ്യപ്രതി പിടിയിൽ

Oct 5, 2024 06:26 AM

#arrest | മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പൊലീസിന്റെ രഹസ്യ നീക്കത്തിലൂടെ മുഖ്യപ്രതി പിടിയിൽ

രണ്ട് തവണ പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം വിഫലമായിരുന്നു....

Read More >>
#ADGP | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്; ഡിജിപി ഇന്ന് സംസ്ഥാന സർക്കാരിന് നൽകും

Oct 5, 2024 06:03 AM

#ADGP | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്; ഡിജിപി ഇന്ന് സംസ്ഥാന സർക്കാരിന് നൽകും

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന...

Read More >>
Top Stories