#founddead | കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

#founddead |  കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ
Jul 8, 2024 04:16 PM | By Susmitha Surendran

റായ്പൂർ: (truevisionnews.com)  26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.

വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്.

എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല. പല വഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ റായ്പൂർ ജയിൽ റോഡ് പ്രദേശത്തെ ബാബിലോൺ ഇൻ എന്ന ഹോട്ടലിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇത് കാണാതായ യുവതിയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കാമുകനൊപ്പം എത്തി അവിടെ മുറിയെടുത്തെന്ന് കണ്ടെത്തി.

ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ഉർകുറ റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.

അർദ്ധനഗ്നമായ മൃതദേഹത്തിൽ നിന്ന് തല വേർപ്പെട്ടിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.

എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

#woman #found #dead #hotel #room

Next TV

Related Stories
#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

Oct 6, 2024 03:09 PM

#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു...

Read More >>
#shot|   വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

Oct 6, 2024 02:10 PM

#shot| വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍...

Read More >>
#hairfound |  യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

Oct 6, 2024 12:30 PM

#hairfound | യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്....

Read More >>
#suicide  |  ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

Oct 6, 2024 12:15 PM

#suicide | ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

Oct 6, 2024 11:05 AM

#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട്...

Read More >>
Top Stories