#arrest | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

#arrest  | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ
Jul 8, 2024 05:12 PM | By Susmitha Surendran

(truevisionnews.com)  പലതരം തട്ടിപ്പുകളും നമ്മൾ കണ്ടിട്ടുണ്ടാവും. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല.

കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോൾ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം.

വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്.

അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയിൽ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങൾ നൽകി ആളുകളെ പറ്റിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്തായിരുന്നു ആ പരസ്യം എന്നല്ലേ? യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. അജാസ്, ഇർഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ വേണം എന്ന് ആ​ഗ്രഹമുള്ള സ്ത്രീകൾക്ക് കുട്ടികൾ ജനിക്കുന്നതിനായി അവരെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട് എന്നായിരുന്നു ഇവർ വിവിധ സോഷ്യൽ മീഡിയകളിൽ പരസ്യം നൽകിയത്. ​

ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകിയിരുന്നു. ഈ പരസ്യത്തിൽ ചിലർ വീണുപോവുകയും ചെയ്തു.

അങ്ങനെ വിളിച്ചയാളോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞും പണം കൈക്കലാക്കുകയായിരുന്നു.

ശേഷം ഇവരെ ബ്ലോക്ക് ചെയ്തു. പിന്നാലെയാണ് പരാതിയുമായി ആളുകൾ രം​ഗത്ത് വന്നത്. നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നിരവധി വ്യാജ പരസ്യങ്ങളും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണത്രെ.

#Men #needed #impregnate #young #women #many #fallen #add #young #men #arrested

Next TV

Related Stories
#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

Oct 6, 2024 03:09 PM

#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു...

Read More >>
#shot|   വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

Oct 6, 2024 02:10 PM

#shot| വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍...

Read More >>
#hairfound |  യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

Oct 6, 2024 12:30 PM

#hairfound | യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്....

Read More >>
#suicide  |  ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

Oct 6, 2024 12:15 PM

#suicide | ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

Oct 6, 2024 11:05 AM

#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട്...

Read More >>
Top Stories