#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി
Jul 8, 2024 08:03 PM | By VIPIN P V

വടകര : (truevisionnews.com) സാൻഡ്ബാങ്ക്സ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽപെട്ട് മരിച്ച മുഹമ്മദ് ഷാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും തെരച്ചിലൊനൊടുവിൽ പയ്യോളി നഗരസഭയിലെ കൊളാവിപ്പാലം മിനിഗോവക്ക് സമീപത്ത് നിന്നും രാവിലെ 9.10-ഓടെയാണ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും വടകര തീരദേശ പോലീസ് ഇൻക്വസറ്റ് നടത്തിയ ശേഷം വൈകീട്ട് ബന്ധുക്കൾക്ക് കൈമാറുകയുമായിരുന്നു. മലപ്പുറം ചേളാരി സ്വദേശിയാണ് മുഹമ്മദ് ഷാഫി.

ഇന്നലെ രാവിലെ മുതൽ മൃതദേഹം തെരച്ചിൽ നടത്തുന്നതിനായി വടകര എംപി ഷാഫി പറമ്പിലിന്റെയും, വടകര എംഎൽഎ കെകെ രമയുടെയും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെയും പയ്യോളി നഗരസഭ ചെയർമാൻ വികെ അബ്ദുറഹിമാന്റെയും വടകര നഗരസഭ കൗൺസിലർ പിവി ഹാഷിമിന്റെയും പയ്യോളി നഗരസഭ കൗൺസിലർമാരായ സുജല ചെത്തിൽ, അഷ്റഫ് കോട്ടക്കൽ, സുനൈദ്, ഷാനവാസ് എന്നിവരുടെയും നേതൃത്വത്തിൽ ഇരുകരകളലുമായി തെരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ, ഫിഷറീസ് മറൈൻ എൻഫോസമെന്റ് ഉദ്യോഗസ്ഥർ, വടകര കൊയിലാണ്ടി താലൂക്ക് തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥരായ വികെ രതീഷൻ, രവി, പിവി മനീഷ് എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥർ, വടകര കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ എൻ എ അബ്ദുൽ സലാം, പിവി പ്രശാന്ത്, ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ, താനൂർ താലൂക്ക് ദ്രുതകർമ്മസേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കടലോര ജാഗ്രതാ സമിതിയംഗങ്ങൾ, കടൽകോടതി ഭാരവാഹികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, പ്രാദേശിക മുങ്ങൽ വിദഗ്ദൻമാർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

തെരച്ചിൽ നടത്തുന്നതിന് അഴിത്തലയിലുള്ള തുരുത്തീമ്മൽ റഹ്മത്ത്, കാഞ്ഞായി ലത്തീഫ്, ടികെ നൗഷാദ്, പിവി അക്ബർ, അഴീക്കൽ അബ്ദുള്ള, ഇസ്മായിൽ മാളിയേക്കൽ, കാഞ്ഞായി റഫീക്ക്, അൻസാർ, എംവി സുനീർ, കണയംകുളത്ത് നൗഫൽ, പിവിസി ഫൈസൽ, എന്നിവരും പയ്യോളിയിലെ ഇസി ഹർഷാദ്, യുപി മജീദ്, ഹംസ പയ്യോളി, എൻടി ജസീൽ, സിപി സിദ്ധീഖ്, കെകെ അസ്ഹർ, ശരത് ലാൽ, നൗഷാദ്, ഹാഷിം കോട്ടക്കൽ എന്നിവരും പങ്കെടുത്തു.

പിതാവ്: ബീരാൻകുട്ടി മാതാവ്: ആസ്യ ഭാര്യ: ഫർസാന മക്കൾ: സാബിത്ത്, തൽഹത്ത്, സഹോദരങ്ങൾ: നിസാർ, സിയാദ്, റൌഫ്, മൊയ്തീൻകുട്ടി, ആരിഫ, ഫൗസിയ, മുനീറ, സുഹറ.

#Death #fisherman #Vadakara #MuhammadShafi #body #brought #home

Next TV

Related Stories
#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Oct 6, 2024 04:32 PM

#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987ൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് വന്നു. എംവിആറിന്റെ പാർട്ടി സഭയിലെ ഏകാംഗ...

Read More >>
#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

Oct 6, 2024 04:16 PM

#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ മറുപടി...

Read More >>
#treefell |  പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Oct 6, 2024 04:14 PM

#treefell | പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 6, 2024 03:22 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
Top Stories