#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ
Jul 8, 2024 04:08 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) തൃശൂർ‌ മേയർ എം കെ വർഗീസിനെതിരെ സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിലാണ് സിപിഐ മേയർക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോൾ ചർച്ച ചെയ്തിരുന്നുവെന്നും വീണ്ടും തുടർച്ചയായി മേയർ ഇത് തുടരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു.

ചെയ്യാൻ പാടില്ലാത്തത് മേയർ ചെയ്യുന്നുവെന്നും ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയറാണെന്ന് കെ കെ വത്സരാജ് പറഞ്ഞു. തൃശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് വന്നപ്പോ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചത്.

അന്നത്തെ ധാരണ അനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടുണ്ട്. പദവിയിൽ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്ന് വത്സരാജ് പറഞ്ഞു.

ഇപ്പോൾ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന മറ്റൊരു മേയർ വരണം എന്നാണ് സിപിഐയുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേയർ എം കെ വർഗീസ് തിരുത്താൻ തയ്യാറാവണമെന്ന് വത്സരാജ് ആവശ്യപ്പെട്ടു. ഒരു തുറന്നു പറച്ചിലിലേക്ക് നാം മുന്നോട്ട് വന്നു. അതിനനുസരിച്ചുള്ള തീരുമാനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മേയർക്കെതിരെയുള്ളത് സി പി ഐയുടെ അഭിപ്രായം ആണെന്നും മുന്നണിയുടെ അഭിപ്രായം അല്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. മുന്നണി എന്ന നിലയ്ക്ക് എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എം എം വർഗീസ് വ്യക്തമാക്കി.

സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വർ​ഗീസ് പറഞ്ഞു.

തൃശൂരിലെ തോൽവി ചെറുതായി കാണുന്നില്ല. അത് ചർച്ചചെയ്യും. എം കെ വർഗീസ് മേയറായി തുടരുമോ എന്നത് എൽഡിഎഫ് F ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

#Left #backed #mayor #worships #Sureshgopi #CPI #MKVarghese #stepdown

Next TV

Related Stories
#kudumbashree  | ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ?..; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Oct 6, 2024 03:18 PM

#kudumbashree | ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ?..; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

പൊട്ടിയ ബാസ്‌കറ്റ്‌ബോള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ദിവസവും ഫുട്ബോള്‍ കളിക്കുന്നത്. ഗവണ്‍മെന്റ് ഒരു ഫുട്ബോള്‍ വാങ്ങിതരാമോ'....

Read More >>
#kingcobra |  ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

Oct 6, 2024 02:53 PM

#kingcobra | ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

വനം വകുപ്പ് സംഘവും പാമ്പുപിടിക്കൽ വിദഗ്ധന്‍ റോയ് തോമസും എത്തി....

Read More >>
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
Top Stories