#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്

#Tripunithuraelectioncase | തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് സുപ്രിംകോടതി നോട്ടീസ്
Jul 8, 2024 04:00 PM | By VIPIN P V

കൊച്ചി: (truevisionnews.com) തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ എം.സ്വരാജിന്റെ ഹരജിയില്‍ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് വിധി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് നൽകിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.

കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്‌തെന്നും ഹരജിയിൽ സ്വരാജ് ആരോപിച്ചിരുന്നു. എന്നാൽ, ഈ ഹരജി ഹൈക്കോടതി തള്ളുകയാണുണ്ടായത്.

ബാബുവിന് എം.എല്‍.എയായി തുടരാമെന്നും ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ബെഞ്ച് വിധിച്ചു. ഇതിന് പിന്നാലെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. എം. സ്വരാജിന്റെ ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും തള്ളി.

സ്വരാജിന്റെ ഹരജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കുകയും ചെയ്‌തു. തുടർന്നായിരുന്നു ഹൈക്കോടതിയിൽ ഹരജിയിൽ അന്തിമവാദം നടന്നത്.

അവസാന റൗണ്ട് വരെ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എം.എല്‍.എ. കൂടിയായ സിപിഎം സ്ഥാനാർഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്.

25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ. ആയിരുന്ന മണ്ഡലം കൂടിയായിരുന്നു തൃപ്പൂണിത്തുറ. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ല്‍ ബാബു തെരഞ്ഞെടുക്കപ്പെട്ടത്.

#Tripunithuraelectioncase $SupremeCourt #notice #KBabu #MSwaraj #petition

Next TV

Related Stories
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories










Entertainment News