#Ambulancerapecase | ആംബുലന്‍സിലെ പീഡനം: കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ ബോധരഹിതയായി അതിജീവിത

#Ambulancerapecase | ആംബുലന്‍സിലെ പീഡനം: കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ ബോധരഹിതയായി അതിജീവിത
Jul 5, 2024 12:44 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി.

അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേള്‍ക്കവെയായിരുന്നു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്.

പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് കോടതി കേട്ടത്.

അന്വേഷണസംഘം ശബ്ദരേഖ പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്.

ഉടന്‍തന്നെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു.

ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു.

കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്.

അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

#Ambulancerape #faints #Court #during #trial #case

Next TV

Related Stories
#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം,  പ്രതി അറസ്റ്റില്‍

Oct 6, 2024 11:37 AM

#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം, പ്രതി അറസ്റ്റില്‍

ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ്...

Read More >>
#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ്    പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33

Oct 6, 2024 11:17 AM

#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ് പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കാ​ത്ത​തി​നാ​ലും ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ര​ല​ട​യാ​ളം...

Read More >>
#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

Oct 6, 2024 10:56 AM

#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

അൻവറിന്റെ പാർട്ടി മുസ്‌ലിം ലീഗിനെ ബാധിക്കില്ല. അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ്...

Read More >>
#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

Oct 6, 2024 10:54 AM

#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 10:45 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 10:15 AM

#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസിൽ വെള്ളിയാഴ്ച...

Read More >>
Top Stories










Entertainment News