#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ് പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33

#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ്    പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33
Oct 6, 2024 11:17 AM | By Susmitha Surendran

പെ​രി​ന്ത​ൽ​മ​ണ്ണ: (truevisionnews.com) റേ​ഷ​ൻ ഇ-​കെ.​വൈ.​സി മ​സ്റ്റ​റി​ങ്ങി​ൽ ഏ​റെ പി​റ​കി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സം കൊ​ണ്ട് കൂ​ടു​ത​ൽ പേ​ർ മ​സ്റ്റ​റി​ങ് പൂ​ർ​ത്തി​യാ​ക്കി.

പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ത്തി​ൽ 53.33 ശ​ത​മാ​ന​വും (9,87524 പേ​ർ) എ.​എ.​വൈ വി​ഭാ​ഗ​ത്തി​ൽ 60.33 ശ​ത​മാ​ന​വും (1,24,790 പേ​ർ) ആ​ണ് മ​സ്റ്റ​റി​ങ് ന​ട​ത്തി​യ​ത്.

മു​ൻ​ഗ​ണ​ന വി​ഭാ​ഗം റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഇ-​കെ.​വൈ.​സി മ​സ്റ്റ​റി​ങ് ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളും ഞാ​യ​റാ​ഴ്ച തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ, അ​ന്ന് റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ എ.​എ.​വൈ (മ​ഞ്ഞ), പി.​എ​ച്ച്.​എ​ച്ച് (പി​ങ്ക്) റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ൽ നേ​രി​ട്ടെ​ത്തി മ​സ്റ്റ​റി​ങ് ചെ​യ്യേ​ണ്ട​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ഇ​വ​ർ​ക്ക് മ​സ്റ്റ​റി​ങ്. അ​ഞ്ചു വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും മ​സ്റ്റ​റി​ങ് ചെ​യ്യ​ണം.

കി​ട​പ്പു രോ​ഗി​ക​ൾ, റേ​ഷ​ൻ ക​ട​യി​ൽ നേ​രി​ട്ട് പോ​കാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രു​ടെ മ​സ്റ്റ​റി​ങ് വീ​ടു​ക​ളി​ൽ പോ​യി ചെ​യ്യും.

റേ​ഷ​ൻ കാ​ർ​ഡി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ എ​ൻ.​ആ​ർ.​കെ സ്റ്റാ​റ്റ​സി​ലേ​ക്ക് മാ​റ്റാ​നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​നും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സി​വി​ൽ സ​പ്ലൈ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, റേ​ഷ​ൻ ക​ട​യി​ൽ മ​സ്റ്റ​റി​ങ്ങി​ന് എ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ പ​കു​തി​യോ​ള​വും വി​ര​ല​ട​യാ​ളം പ​തി​യാ​തെ മ​ട​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. പ​ല​വ​ട്ടം ശ്ര​മി​ച്ചി​ട്ടും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പ് വാ​ങ്ങി​വെ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി റേ​ഷ​ൻ ക​ട​ക​ളി​ൽ നോ​ട്ടു​പു​സ്ത​കം വെ​ച്ച് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദേ​ശം.

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കാ​ത്ത​തി​നാ​ലും ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ര​ല​ട​യാ​ളം തെ​ളി​യാ​ത്ത​തി​നാ​ലു​മാ​ണ് ഈ ​സ്ഥി​തി. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച സ​മ​യ​ക്ര​മം ക​ഴി​യു​മ്പോ​ൾ മ​സ്റ്റ​റി​ങ് ന​ട​ത്താ​തെ പോ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ക് ല​ഭ്യ​മാ​വും.

#ration #mastering #pink #card #Malappuram #district #53.33 #percent #Yellow #card #60.33

Next TV

Related Stories
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
#licensesuspended  |  ആംബുലന്‍സിന് വഴി നല്‍കാതെ  അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം,  ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

Nov 23, 2024 07:39 PM

#licensesuspended | ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം, ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ്...

Read More >>
Top Stories