#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ
Oct 6, 2024 10:15 AM | By Susmitha Surendran

 കൊടുവള്ളി: (truevisionnews.com) വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും രണ്ട് കൂട്ടാളികളും പോലീസിന്റെ പിടിയിൽ.

കാക്ക രഞ്ജിത്തിനെ കൊച്ചിയിലെ ഒരു വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്തിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.

തൃശ്ശൂർ കയ്‌പമംഗലം കൂരിക്കുഴി സ്വദേശികളായ ചൂലൂക്കാരൻ അബ്ദുൽ അക്ബർ (27), പുതിയ വീട്ടിൽ അൻസാർ (31) എന്നിവരെ മുക്കത്തുനിന്ന് ശനിയാഴ്ച കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷും സംഘവും അറസ്റ്റുചെയ്തു.

കിഴക്കോത്ത് സ്വദേശിയും വ്യവസായിയുമായ യുവാവിനെ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ഫോണിൽവിളിച്ച് 10 ലക്ഷം രൂപകൂടി നൽകിയില്ലെങ്കിൽ അദ്ദേഹത്തെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്.

തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസിൽ വെള്ളിയാഴ്ച പരാതിനൽകിയത്.

കോഴിക്കോട് റൂറൽ എസ്.പി. നിതിൻരാജിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നേരത്തേ പരാതിക്കാരനായ വ്യവസായിയുടെ ഹെൽത്ത് ജിമ്മിൽ സഹായിയായിരുന്നു അറസ്റ്റിലായ അബ്ദുൽ അക്ബർ.

അബ്ദുൽ അക്ബറിനെ സ്ഥാപനത്തിൽനിന്ന്‌ പുറത്താക്കിയതായിരുന്നു. കേസിൽ ഏതാനും പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

താമരശ്ശേരി ഡിവൈ.എസ്.പി. പ്രമോദിന്റെ നേതൃത്വത്തിൽ കൊടുവള്ളി പോലീസ് ഇൻസ്‌പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ. ബേബി മാത്യു, എ.എസ്.ഐ. ലിയ, എസ്.സി.പി.ഒ.മാരായ അനൂപ് തറോൽ, സിൻജിത്, രതീഷ്, സി.പി.ഒ.മാരായ ഷഫീഖ് നീലിയാനിക്കൽ, കെ.ജി. ജിതിൻ, റിജോ, ശ്രീനിഷ്, അനൂപ് കരിമ്പിൽ, രതീപ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

#case #extorting #money #threatening #businessman #two #people #arrested

Next TV

Related Stories
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 11:58 AM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ക​ട​യു​ട​മ സ​മീ​പ​ത്തെ മ​റ്റ് വ്യാ​പാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്...

Read More >>
#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

Oct 6, 2024 11:52 AM

#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല, വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ...

Read More >>
#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം,  പ്രതി അറസ്റ്റില്‍

Oct 6, 2024 11:37 AM

#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം, പ്രതി അറസ്റ്റില്‍

ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ്...

Read More >>
#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ്    പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33

Oct 6, 2024 11:17 AM

#rationcardmustering | മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ് പിങ്ക് കാർഡ് 53.33 ശതമാനം; മഞ്ഞ കാർഡ് 60.33

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കാ​ത്ത​തി​നാ​ലും ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ര​ല​ട​യാ​ളം...

Read More >>
#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

Oct 6, 2024 10:56 AM

#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

അൻവറിന്റെ പാർട്ടി മുസ്‌ലിം ലീഗിനെ ബാധിക്കില്ല. അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ്...

Read More >>
#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

Oct 6, 2024 10:54 AM

#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു....

Read More >>
Top Stories










Entertainment News