#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം, പ്രതി അറസ്റ്റില്‍

#arrest | കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം,  പ്രതി അറസ്റ്റില്‍
Oct 6, 2024 11:37 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് പൊലീസ് അടച്ചുപൂട്ടിയ സ്ഥാപനത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

തമിഴ്‌നാട് സേലം സ്വദേശിയായ മാരിയമ്മ മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലാഴിയില്‍ ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ എനി ടൈം മണി എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

ബെംഗളൂരുവിലേക്ക് കടന്ന പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്ഥാപനത്തിലെ സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് കോടതിയില്‍ സമര്‍പ്പിക്കാന്‍ വില നിശ്ചയിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിങ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2023 ഓഗസ്റ്റ് പതിനേഴിനും 2024 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമായി. സ്ഥാപനത്തിലെ പതിനാറ് വാള്‍ ഫാനുകള്‍, എ സികള്‍, ഇലക്ട്രിക് വയറുകള്‍ അടക്കം മോഷണം പോയതായും തെളിഞ്ഞു. രാമനാട്ടുകരയിലായിരുന്നു പ്രതി താമസിച്ചിരുന്നത്.

മോഷണത്തിന് ശേഷം ഇയാള്‍ സേലത്തിലേക്കും തുടര്‍ന്ന് ബെംഗളൂരുവിലേക്കും കടന്നു. വിവരമറിഞ്ഞ പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

മോഷണവുമായി ബന്ധപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതി. കേസിലെ കൂട്ടുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

#accused #case #theft #establishment #closed #Kozhikode #police #arrested.

Next TV

Related Stories
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories










Entertainment News