#fashion | കീറിയ വെയ്സ്റ്റ്‌കോട്ടും സിപ് പൊട്ടിയ ഗൗണും;25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബെക്കാമും വിക്ടോറിയയും

#fashion | കീറിയ വെയ്സ്റ്റ്‌കോട്ടും സിപ് പൊട്ടിയ ഗൗണും;25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബെക്കാമും വിക്ടോറിയയും
Jul 5, 2024 12:35 PM | By Athira V

( www.truevisionnews.com  )വിവാഹജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും. 1999 ജൂലൈ നാലിന് അയര്‍ലന്‍ഡിലെ ലുട്രെല്‍സ്റ്റൗണ്‍ കാസിലിലാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്.

അന്ന് വിവാഹവിരുന്നില്‍ ധരിച്ച പര്‍പ്പ്ള്‍ നിറത്തിലുള്ള അതേ ഔട്ട്ഫിറ്റുകള്‍ അണിഞ്ഞാണ് 25-ാം വിവാഹ വാര്‍ഷികത്തിന് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വലിയ റോസാപ്പൂകളുടെ ഡിസൈന്‍ ഷോള്‍ഡറില്‍ വരുന്ന തൈ സ്ലിറ്റ് ഗൗണായിരുന്നു വിക്ടോറിയയുടെ വേഷം.

പര്‍പ്പ്ള്‍ സ്യൂട്ടായിരുന്നു ബെക്കാമിന്റെ ഔട്ട്ഫിറ്റ്. അതിന് മുകളിലും പര്‍പ്പ്ള്‍ നിറത്തില്‍ ഒരു റോസാപ്പൂവുണ്ടായിരുന്നു. പ്രശസ്ത ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ അന്റോണിയോ ബെറാഡിയാണ് ഈ ഔട്ട്ഫിറ്റുകള്‍ ഡിസൈന്‍ ചെയ്തത്.

https://www.instagram.com/p/C8_kfDOo8_y/?utm_source=ig_web_copy_link

ഇരുവരും ഇതേ വസ്ത്രങ്ങള്‍ ധരിച്ചുനോക്കുന്ന ചിത്രങ്ങള്‍ വിക്ടോറിയയും ബെക്കാമും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. പാന്റും ഷര്‍ട്ടും ബെക്കാം കഷ്ടപ്പെട്ട് ഇടുന്നതെന്നും അതിനിടയില്‍ വെയ്സ്റ്റ്‌കോട്ട് ചെറുതായി കീറുന്നതും ചിത്രത്തില്‍ കാണാം. എന്നാലും അത് ഇപ്പോഴും ബെക്കാമിന് പാകമാണെന്ന് വിക്ടോറിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു.

മകള്‍ ഹാര്‍പറുടേയും സുഹൃത്ത് കെന്‍ പെയ്‌വ്‌സിന്റേയും സഹായത്തോടെ വിക്ടോറിയ ഗൗണ്‍ ഇടാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് ബെക്കാം പങ്കുവെച്ചത്. ഇതിനിടയില്‍ വിക്ടോറിയയുടെ ഗൗണിന്റെ സിപ്‌ പൊട്ടിപ്പോകുന്നുണ്ട്. അത് ശരിയാക്കിയശേഷം വിക്ടോറിയയും ബെക്കാമിനൊപ്പം ഫോട്ടോയ്ക്ക് ചേര്‍ന്നു.

കെനിങ്‌സ്റ്റണിലെ ഹോളണ്ട് പാര്‍ക്ക് ഏരിയയിലെ വീടിന്റെ പുല്‍ത്തകിടിയായിരുന്നു ഇരുവരുടേയും ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍. ഇരുവരും പുല്‍ത്തകിടിയിലൂടെ കൈപിടിച്ച് റൊമാന്റിക്കായി നടക്കുന്നതും വലിയ കസേരയിലിരുന്ന് പരസ്പരം ചുംബിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.

ബെക്കാമിന്റെ സ്യൂട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രം മൂത്ത മകന്‍ ബ്രൂക്ക്‌ലിനും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഈ സ്യൂട്ട് എനിക്ക് പാകമാണ് എന്ന ക്യാപ്ഷനോടെയാണ് ബ്രൂക്ക്‌ലിന്‍ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നില്‍ ബെക്കാമിനേയും കാണാം. ഇരുവരുടേയും വിവാഹസമയത്ത് ബ്രൂക്ക്‌ലിന് നാല് മാസമായിരുന്നു പ്രായം.

അന്ന് കൈക്കുഞ്ഞായിരുന്ന ബ്രൂക്ക്‌ലിനെ കൈയില്‍ പിടിച്ചാണ് ഇരുവരും വിവാഹിതരായത്. 560 ഏക്കര്‍ നീണ്ടുകിടക്കുന്ന എസ്റ്റേറ്റിനുള്ളില്‍ നടന്ന ആഡംബര വിവാഹത്തിനായി ഇരുവരം ചിലവഴിച്ചത് ഏകദേശം 177 കോടി രൂപയാണ്. ബ്രൂക്ക്‌ലിനേയും ഹാര്‍പറിനേയും കൂടാതെ റോമിയോ, ക്രൂസ് എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി ബെക്കാം ദമ്പതികള്‍ക്കുണ്ട്.


#david #victoria #beckham #both #suffered #wardrobe #malfunctions #recreated #their #wedding #day

Next TV

Related Stories
#fashion |  കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

Jul 9, 2024 03:53 PM

#fashion | കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി,...

Read More >>
#fashion |  പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

Jul 1, 2024 02:03 PM

#fashion | പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

ഇത്തവണത്തെ പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ശരിക്കും ആരാധകര്‍...

Read More >>
 #JanhviKapoor  | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ

Jun 27, 2024 07:25 PM

#JanhviKapoor | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ

വ്യത്യസ്ത ഔട്‍ഫിറ്റുകളിലെത്തി ജാൻവി പലപ്പോഴും ഫാഷൻ ലോകത്തെ...

Read More >>
#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

Jun 26, 2024 03:12 PM

#AmritaNair | 'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ...

Read More >>
#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

Jun 24, 2024 01:39 PM

#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി...

Read More >>
Top Stories