#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും

#school |പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും
Jul 7, 2024 08:28 AM | By Susmitha Surendran

റായ്പൂർ:  (truevisionnews.com)  ഛത്തീസ്ഗഢിലെ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും മാത്രം. പച്ചക്കറികളോ പയറുവർഗങ്ങളോ പോലുമില്ലാതെ മഞ്ഞളിട്ട ചോറ് നൽകിയാണ് കുട്ടികളെ സ്കൂൾ അധികൃതർ പറ്റിക്കുന്നത്.

ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ചപ്പാത്തിയും ഉപ്പുമാണ് നൽകുന്നതെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. 2022ലെ കണക്ക് പ്രകാരം ഛത്തീസ്ഗഢിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ 17.76 ശതമാനമാണ്.

കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരക്കുറവ് നേരിടാൻ സംസ്ഥാന സർക്കാർ റെഡി-ടു ഈറ്റ് പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാനത്തെ 52,474 അങ്കണവാടികളിലെ ഡെലിവറികൾ ഒരാഴ്ചയിലേറെയായി നിർത്തിവെച്ചിരിക്കുകയാണ്.

പട്ടേൽ പാറയിലെ ബിജാക്കുറ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് 43 കുട്ടികൾക്ക് ചോറും മഞ്ഞളും നൽകിയത്. ഒരാഴ്ചത്തേക്ക് കുട്ടികൾക്ക് നൽകാനുള്ള ഉച്ചഭക്ഷണത്തിലേക്ക് പച്ചക്കറികളോ മറ്റ് സാധനങ്ങളോ ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.

അതിനാൽ ചിലപ്പോൾ ചോറും പരിപ്പും അല്ലെങ്കിൽ മഞ്ഞൾ റൈസുമാണ് കുട്ടികൾക്ക് നൽകുന്നത്. ഉച്ചഭക്ഷണ വിതരണക്കാർ പച്ചക്കറികൾ വിതരണം ചെയ്യാത്തതാണ് പച്ചക്കറികളുടെ അഭാവത്തിന് കാരണമെന്ന് സ്കൂളിലെ പ്രധാന അധ്യാപക പറഞ്ഞു.

അവർക്ക് പൈസ കുടിശ്ശികയുള്ളത് കൊണ്ടാണ് പച്ചക്കറി വിതരണം നിർത്തിയത്. വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞ​തെന്നും സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.

ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് വൈവിധ്യമാർന്ന പോഷകാഹാരം ഉറപ്പുവരുത്തുന്ന രീതിയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഒരു നിശ്ചിത മെനു ഉണ്ട്. എന്നാൽ മെനു കടലാസിൽ മാത്രമായി അവശേഷിക്കുകയാണ്. 

#Primary #school #children #Chhattisgarh #given #only #rice #turmeric #lunch.

Next TV

Related Stories
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

Oct 5, 2024 12:15 PM

#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന്...

Read More >>
Top Stories