#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി
Jul 7, 2024 09:47 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ് പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നൽകിയത്.

സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നൽകുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികൾ എന്താണെന്ന് വ്യക്തമല്ല.

പിഎസ്‌സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നൽകിയതെന്നാണ് കരുതുന്നത്.

കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിൻ്റെ പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്. എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ അതിൽ ഈ വ്യക്തി ഉൾപ്പെട്ടിരുന്നില്ല.

തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷിൽ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരൻ, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തിൽ കഴമ്പുള്ളതായി കണ്ടെത്തി.

പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിൻ്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

#bribery #Party #office #centering #group #should #investigated #Riyas #complaint

Next TV

Related Stories
#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

Oct 5, 2024 09:00 PM

#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്....

Read More >>
#housecollapsed |  വീട് തകർന്നു; കോഴിക്കോട്  നാദാപുരത്ത് ആൾതാമസമില്ലാത്ത  വീട് തകർന്നു

Oct 5, 2024 08:50 PM

#housecollapsed | വീട് തകർന്നു; കോഴിക്കോട് നാദാപുരത്ത് ആൾതാമസമില്ലാത്ത വീട് തകർന്നു

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും...

Read More >>
#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

Oct 5, 2024 08:29 PM

#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25)...

Read More >>
#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

Oct 5, 2024 08:28 PM

#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് പിടികൂടിയത്....

Read More >>
#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

Oct 5, 2024 07:56 PM

#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും...

Read More >>
#arrest |  ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:17 PM

#arrest | ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്...

Read More >>
Top Stories