#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ

#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ
Jul 7, 2024 09:05 AM | By Susmitha Surendran

(truevisionnews.com)  മരണാനന്തര ബഹുമതിയായി ക്യാപ്റ്റൻ സിംഗിന് കീർത്തി ചക്ര സമ്മാനിച്ചു. യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീർത്തി ചക്ര.

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സിയാച്ചിനിലെ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ചത്.

'സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവർത്തനം നടത്തിയ ജവാന്റെ അസാധാരണമായ ധൈര്യം രാജ്യം എന്നും ഓർക്കും' എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചിരുന്നു.

ഈ വേളയിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും അൻഷുമാൻ സിങ്ങിൻ്റെ ഓർമകളും പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സ്‌മൃതി. ' ജൂലൈ 18ന് ഞങ്ങൾ ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. അടുത്ത 50 കൊല്ലത്തെ ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംസാരിച്ചു.

വീടുവയ്ക്കുന്നതിനെക്കുറിച്ചും പിറക്കാനിരിക്കുന്ന കുട്ടികളെക്കുറിച്ചും സംസാരിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ അദ്ദേഹം തങ്ങളെ വിട്ടു പോയെന്ന് ഫോൺ വരുന്നു.

അത് ഉൾകൊള്ളാൻ മണിക്കൂറുകൾ വേണ്ടി വന്നു', ക്യാപ്റ്റൻ അൻഷുമാൻ സിംഗിൻ്റെ ഭാര്യ സ്‌മൃതി സിങ്ങ് നിറകണ്ണുകളോടെ ഓർമ്മിച്ചു.

അൻഷുമാനുമായുള്ള പ്രണയത്തെക്കുറിച്ചും സ്മൃതി വ്യക്തമാക്കി. 'എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങൾ കണ്ടു മുട്ടുന്നത്, ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി.

ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിലേക്ക് (AFMC) തിരഞ്ഞെടുത്തു. പിന്നീട് എട്ടു വർഷം നീണ്ട പ്രണയം.

ഒടുവിൽ ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ കീർത്തി ചക്രം എന്റെ കൈയിൽ ഉണ്ട്. അവൻ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയത്' സ്മൃതി പറഞ്ഞു.

അൻഷുമാൻ സിങ്ങിൻ്റെ ഭാര്യയും അമ്മയും ചേർന്നാണ് രാഷ്ട്രപതിയിൽ നിന്ന് കീർത്തിചക്രം ഏറ്റുവാങ്ങിയത്. 2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരണപ്പെട്ടത്.

ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനത്തിൽ പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു.

ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടുകയായിരുന്നു.

#Captain #Singh #awarded #kirtiChakra #posthumously.

Next TV

Related Stories
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

Oct 5, 2024 12:15 PM

#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന്...

Read More >>
Top Stories