#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം
Jul 5, 2024 09:28 PM | By Susmitha Surendran

തിരുവനന്തപുരം: ( truevisionnews.com)  അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു.

അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്.

സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്.

കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523.

കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471- 525442. സംശയങ്ങൾക്ക് : [email protected] എന്ന മെയിൽ ഐ.ഡി യിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.

#Newborn #babies #below #five #years #age #also #enrolled #Aadhaar.

Next TV

Related Stories
#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

Jul 8, 2024 09:40 PM

#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jul 8, 2024 09:40 PM

#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം...

Read More >>
#accident | കോഴിക്കോടിലെ വാഹനാപകടം:  യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

Jul 8, 2024 09:17 PM

#accident | കോഴിക്കോടിലെ വാഹനാപകടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം...

Read More >>
#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

Jul 8, 2024 09:12 PM

#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ...

Read More >>
#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

Jul 8, 2024 09:10 PM

#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ് കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ്...

Read More >>
Top Stories