#shock | സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്; പരാതിയുമായി നാട്ടുകാർ

#shock | സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്; പരാതിയുമായി നാട്ടുകാർ
Jul 3, 2024 06:26 AM | By VIPIN P V

ചാരുംമൂട്: (truevisionnews.com) ആലപ്പുഴ ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്.

പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയിൽ സുനിൽ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂൾ കോമ്പൗണ്ടിന്റെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്.

ഇതുവഴി വിദ്യാർത്ഥികൾ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്.

താഴെ വീണ സൂരനാഥിനെ ഉടൻ തന്നെ ചുനക്കര സിഎച്ച്സിയിൽ എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാരാശുപത്രിയിലക്കു മാറ്റുകയായിരുന്നു.

ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

സ്കൂളിന്റെ മുൻവശത്ത് വടക്കേയറ്റത്തായി മതിനോട് ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമറുള്ളത്. ഇതിന് ചുറ്റുമായി അരമതിലും കമ്പിവേലിയുമുണ്ട്.

അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പിടിഎ കമ്മിറ്റികൾ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ പറയുന്നത്.

ട്രാൻസ്ഫോർമറിന്‍റെ ചുറ്റിലുമായി ഉയരത്തിലുള്ള സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

#Student #injured #shock #transformer #near #school #Locals #complained

Next TV

Related Stories
#bodyfound |   വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Jul 8, 2024 10:14 AM

#bodyfound | വടകരയിൽ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചേളാരിയിൽനിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്...

Read More >>
#rain | മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Jul 8, 2024 10:05 AM

#rain | മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

ന്യൂനമർദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനൊപ്പം ഉയർന്ന തിരമാല ജാഗ്രത നിർദേശവും...

Read More >>
#MVD | തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം; യുവാവിനെ കണ്ടെത്തി, കേസെടുത്ത് എംവിഡി

Jul 8, 2024 09:55 AM

#MVD | തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം; യുവാവിനെ കണ്ടെത്തി, കേസെടുത്ത് എംവിഡി

പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ...

Read More >>
#KSEB | കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും

Jul 8, 2024 09:50 AM

#KSEB | കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും

ഇതനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ റസാക്കിന്റെ വീട്ടിലെത്തിയെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ...

Read More >>
#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

Jul 8, 2024 09:05 AM

#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം...

Read More >>
#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

Jul 8, 2024 08:56 AM

#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

അപകടം സംഭവിച്ച ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന്...

Read More >>
Top Stories