#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി
Jul 8, 2024 09:05 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുതലപ്പൊഴിയിൽ അപകടം തുടരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

11 പേർ ആശുപത്രിയിലാണ്. ഇവരില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ടെങ്കിലും തൊഴിലാളികൾ നീന്തി കയറിയിരുന്നു.

അവർ അതേ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോവുകയും ചെയ്തിരുന്നു. അതേസമയം, നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നൽകിയ മറുപടിയില്‍ അദാനി ഗ്രൂപ്പ് വിശദീകരിച്ചത്.

മുതലപ്പൊഴിയിലെ അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അദാനി ഗ്രൂപ്പിനെയും കക്ഷിചേർത്തിരുന്നു. മുതലപ്പൊഴിയിലെ അപകടങ്ങൾക്കും പ്രശ്നങ്ങൾക്കും അദാനി ഗ്രൂപ്പ് ഉത്തരവാദികളല്ല.

പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം കണ്ടെത്തിയിരുന്നു.

സർക്കാർ നിർദ്ദേശിച്ച ഡ്രഡ്ജിങ് നടത്തിവരികയാണെന്നും അദാനി ഗ്രൂപ്പ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു.

പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന സർക്കാർ വിമർശനങ്ങളെ തള്ളുന്നതായിരുന്നു അദാനിയുടെ വിശദീകരണം.

#Danger #continues #fishermen #fall # sea #boatcapsizes #Rescued

Next TV

Related Stories
#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

Oct 6, 2024 09:53 AM

#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ...

Read More >>
#mtvasudevannair |  എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

Oct 6, 2024 09:47 AM

#mtvasudevannair | എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം...

Read More >>
#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം',  'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

Oct 6, 2024 09:35 AM

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ...

Read More >>
#rationcard | ഇതുവരെ ചെയ്തില്ലേ?  മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

Oct 6, 2024 09:12 AM

#rationcard | ഇതുവരെ ചെയ്തില്ലേ? മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുള്ള ഗുണഭോക്താക്കൾ റേഷൻകട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളിൽ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം...

Read More >>
#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:37 AM

#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദ​ഗ്ധർ മുന്നറിയിപ്പ്...

Read More >>
#PVAnwar |  'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

Oct 6, 2024 08:23 AM

#PVAnwar | 'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം...

Read More >>
Top Stories










Entertainment News