#KSEB | കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും

#KSEB | കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും
Jul 8, 2024 09:50 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല.

റസാക്കിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് പ്രതിഷേധ മാർച്ച്‌ നടത്തും. തിരുവമ്പാടിയിൽ വിശദീകരണ യോഗവും നടത്തും.

അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം, കെഎസ്ഇബിക്കെതിരെ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ ഫഹ്ദദ് എന്നിവർക്കെതിരെ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്.

തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ തീരുമാനം.

എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇനി ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനസ്ഥാപിക്കാമെന്നും വ്യക്തമാക്കി.

ഇതനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ റസാക്കിന്റെ വീട്ടിലെത്തിയെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല.

എന്നാൽ വിവാദമായതോടെ, മനുഷ്യാവകാശകമ്മീഷൻ അടക്കം ഇടപെട്ടസാഹചര്യത്തിൽ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.

#KSEB #backward #either #Protest #attack #Ajmaloffice #march #explanatory #meeting #Tiruvambadi

Next TV

Related Stories
#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

Oct 6, 2024 10:56 AM

#PMASalam | പ്രസ്താവന അപകടകരം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ജലീൽ, വിമർശനവുമായി പിഎംഎ സലാം

അൻവറിന്റെ പാർട്ടി മുസ്‌ലിം ലീഗിനെ ബാധിക്കില്ല. അൻവറിന്റെ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ്...

Read More >>
#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

Oct 6, 2024 10:54 AM

#rahulmankoottathil | 'നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ യോഗ്യനല്ല; കെ. മുരളീധരനെ മത്സരിപ്പിക്കണം', പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 6, 2024 10:45 AM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 10:15 AM

#arrest | വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസിൽ വെള്ളിയാഴ്ച...

Read More >>
#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

Oct 6, 2024 09:53 AM

#travellerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; അപകടം നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോകവേ

നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ...

Read More >>
#mtvasudevannair |  എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

Oct 6, 2024 09:47 AM

#mtvasudevannair | എംടിയുടെ വീട്ടിലെ മോഷണം; നഷ്ടപെട്ടത് 26 പവൻ്റെ സ്വർണഭരണങ്ങൾ, രണ്ട് പേർ കസ്റ്റഡിയിൽ

26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം...

Read More >>
Top Stories

Entertainment News