shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍

shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍
Jul 8, 2024 08:37 AM | By VIPIN P V

കൊച്ചി: (truevisionnews.com) ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി തട്ടി മരണം സംഭവിക്കുന്ന വാര്‍ത്ത കേരളത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ്.

കൽക്കരിയുടെ കാലത്ത് തീവണ്ടികൾക്ക് മുകളിൽ കയറിയുള്ള യാത്രകൾ ഇന്ത്യയിൽ സർവസാധാരണമായിരുന്നു.

എന്നാൽ ഇന്ന് ട്രെയിനിന് മുകളിൽ കയറുക എന്നാൽ മരണത്തിലേക്കുള്ള യാത്രയാണ്. വീട്ടിലെ വൈദ്യുതിയുടെ നൂറ് മടങ്ങ് ശക്തമായ വൈദ്യുതിയാണ് റെയിൽവേ ലൈനിൽ ഉപയോഗിക്കുന്നത് എന്നതുതന്നെ ഇതിന് കാരണം.

രണ്ട് തരത്തിലുള്ള വൈദ്യുതി ലൈനുകൾ ഇന്ത്യയിൽ റെയിൽവേ ഉപയോഗിക്കുന്നുണ്ട്. ട്രെയിനിന് മുകളിലൂടെ പോകുന്ന ഓവർഹെഡ് ലൈനുകൾ ആണ് ഇതില്‍ ഏറ്റവും കൂടുതൽ.

തീവണ്ടിയുടെ മേൽത്തട്ടിൽ നിന്ന് നീളുന്ന ലോഹദണ്ഡുകളിലൂടെ വൈദ്യുതി വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. ലൈനിൽ നിന്ന് വൈദ്യുതി ട്രെയിനിൽ എത്തിക്കുന്ന യന്ത്ര സംവിധാനത്തെ പാന്‍റോഗ്രാഫ് എന്ന് വിളിക്കുന്നു.

എന്നാൽ പല മെട്രോ ലൈനുകളിലും ട്രാക്കിന് നടുവിലെ പ്രത്യേക വൈദ്യുത പാളത്തിൽ നിന്നാണ് ട്രെയിനിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ഈ വൈദ്യുത പാളത്തെ തേഡ് റെയിൽ എന്നും കണ്ടക്ടർ റെയിൽ എന്നും വിളിക്കുന്നു.

ഈ രണ്ട് മാര്‍ഗങ്ങളില്‍ ഏതിലായാലും മനുഷ്യൻ സ്‌പർശിച്ചാൽ മരണം ഉറപ്പ്. ഇന്ത്യയിൽ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന വൈദ്യുതി 220 വോള്‍ട്ട് ആണ്.

എന്നാൽ റെയിൽവേയുടെ ഓവർഹെഡ് പവർ സപ്ലൈയിൽ 25000 വോള്‍ട്ട്‌സ് ആണ് ഉപയോഗിക്കുന്നത്. വൈദ്യുത ലൈനിൽ തൊടുന്ന സെക്കന്‍റിൽ മനുഷ്യ ശരീരം കത്തിക്കരിയും. ഭീകരമായ ഇത്തരം അപകടങ്ങൾ മുൻപും ഇന്ത്യയിൽ പലയിടത്തും സംഭവിച്ചിട്ടുണ്ട്.

മെട്രോ ലൈനുകളുടെ പാളത്തിലൂടെ ഉള്ള വൈദ്യുതി ഇത്രത്തോളം ശക്തം അല്ലെങ്കിലും ജീവനെടുക്കാൻ അതും ധാരാളം. അതിനാലാണ് മെട്രോ ലൈനുകളിൽ പാളം ക്രോസ് ചെയ്യുന്നത് കർശനമായി തടയുന്നത്.

2006ൽ കൊല്ലത്ത് ട്രെയിൻ തടയൽ സമരത്തിനെത്തിയ 11 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു. സമരക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന കൊടിയുടെ അഗ്രം റെയിൽവേ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഭാ

ഗ്യത്തിനാണ് അന്ന് വൻ ദുരന്തം ഒഴിവായത്. ട്രെയിനിന് മുകളിൽ കയറിയും വാതിലുകളിൽ തൂങ്ങിനിന്നുമുള്ള അപകടകരമായ സാഹസ യാത്രയെ ട്രെയിൻ സർഫിങ് എന്നാണ് വിളിക്കുന്നത്.

ഇന്ത്യയിൽ ഓരോ വർഷവും ട്രെയിൻ സർഫിങ്ങിൽ നിരവധി ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമാകുന്നുണ്ട്.

സിനിമയിലും മറ്റും അതീവ സുരക്ഷിതമായി തീവണ്ടികൾക്ക് മുകളിൽ ചിത്രീകരിക്കുന്ന ഗാനരംഗങ്ങളും മറ്റും കണ്ട് അനുകരിക്കാൻ ശ്രമിച്ചാൽ അപകടം ഉറപ്പെന്ന് റെയിൽവേ പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്.

#volts #cause #instant #shock #Climbing #top #trains #invites #death

Next TV

Related Stories
#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം',  'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

Oct 6, 2024 09:35 AM

#facebookpost | 'പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാ പൂക്കൾ വേണം', 'ഇനി ചെയ്തു തീർക്കുവാൻ നിന്‍റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' ; നൊമ്പരമായി കുറിപ്പ്

രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ...

Read More >>
#rationcard | ഇതുവരെ ചെയ്തില്ലേ?  മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

Oct 6, 2024 09:12 AM

#rationcard | ഇതുവരെ ചെയ്തില്ലേ? മഞ്ഞ, പിങ്ക് റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ്; റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും

എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുള്ള ഗുണഭോക്താക്കൾ റേഷൻകട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളിൽ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം...

Read More >>
#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:37 AM

#KERALARAIN | ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷമായതിനാൽ ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴക്കായിരിക്കും സാധ്യതയെന്നും വിദ​ഗ്ധർ മുന്നറിയിപ്പ്...

Read More >>
#PVAnwar |  'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

Oct 6, 2024 08:23 AM

#PVAnwar | 'പകൽ സൂര്യവെളിച്ചം രാത്രി ടോർച്ച് വെളിച്ചം വേണം'; തൻ്റെ ഡിഎംകെ സാമൂഹ്യ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം...

Read More >>
#wildboar | കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Oct 6, 2024 07:43 AM

#wildboar | കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും മുറിവേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പന്തിരിക്കരയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച്...

Read More >>
Top Stories

Entertainment News