ഇസ്ലാമാബാദ്: (truevisionnews.com) പാക്കിസ്ഥാനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ.
സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്.
മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു.
ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.
#money #treatment #day #old #baby #girl #buried #alive #father