കൊയിലാണ്ടി: (truevisionnews.com) മുത്താമ്പി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
പന്തലായനി പുതിയോട്ടിൽ മിഥുൻ (40) ആണ് മരിച്ചത്.
ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കിൽ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുൻ ബൈക്ക് നിർത്തി പുഴയിലേക്ക് ചാടിയത്.
തുടർന്ന് സമീപത്ത് മീൻപിടിക്കുകയായിരുന്ന പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: പി.മുത്തുകൃഷ്ണൻ. അമ്മ: അനൂപ.
#Koyaladi #dentified #deceased #who #jumped #river #deceased #native #Pantalayani
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)