#MissingaCase | കലയുടെ തിരോധാനം: വിവരം പുറത്തായത് മദ്യപാന സദസ്സിൽ?; പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല

#MissingaCase | കലയുടെ തിരോധാനം: വിവരം പുറത്തായത് മദ്യപാന സദസ്സിൽ?; പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചില്ല
Jul 2, 2024 04:12 PM | By VIPIN P V

മാവേലിക്കര: (truevisionnews.com) മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളിൽ ആരോ മദ്യപാന സദസ്സിൽ വെളിപ്പെടുത്തിയതാണെന്ന് സൂചന.

ഇവിടെയുണ്ടായിരുന്നവരിൽ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസിൽ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ അനുമാനം.

15 വർഷം മുമ്പ് കലയെ കാണാനില്ലെന്ന് ഭർത്താവ് അനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ കേസിൽ കാര്യമായ അന്വേഷണമുണ്ടായില്ല.

അനിൽ പിന്നീട് വീണ്ടും വിവാഹിതനായി. ഇയാൾ ഇപ്പോൾ ഇസ്രയേലിലാണ്. അനിൽ പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല.

ഇക്കാര്യം നാട്ടുകാരിൽ പലരും ചോദിച്ചപ്പോൾ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്.

കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്. കലയുടെ മാതാപിതാക്കൾ രണ്ടുപേരും നേരത്തെ മരിച്ചു. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്.

ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല.

പ്രതികളിലൊരാൾ ഭാര്യയുമായുള്ള തർക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

#KalaMurder #Leaked #Drunken #Audience #building #new #house #toilet #not #demolished

Next TV

Related Stories
#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

Jul 7, 2024 09:57 AM

#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ...

Read More >>
#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

Jul 7, 2024 09:47 AM

#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ്...

Read More >>
#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

Jul 7, 2024 09:28 AM

#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

വീടും മർദ്ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. സ്കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിൻ ചാര്‍ജ് ചെയ്യാൻ...

Read More >>
#INL  |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

Jul 7, 2024 09:10 AM

#INL |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

അഖിലേന്ത്യ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ള ഐ.എൻ.എൽ നേതാക്കളുടെ...

Read More >>
#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Jul 7, 2024 08:54 AM

#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന...

Read More >>
#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

Jul 7, 2024 08:32 AM

#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്....

Read More >>
Top Stories