#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്

#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്
Jul 2, 2024 03:14 PM | By VIPIN P V

ചിക്കാഗോ: (truevisionnews.com) മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തി ഇന്തോ-അമേരിക്കൻ ഡോക്ടർ.

ചിക്കാഗോയിൽ ഗൈനക്കോളജി വിഭാ​ഗം ഡോക്ടറും പ്രോഗ്രസീവ് വിമൻസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മോണാ ഘോഷ് ആണ് 20.03 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.

ഫെഡറൽ കോടതി മുമ്പാകെ മോണാ ഘോഷ് കുറ്റസമ്മതിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്.

രോ​ഗികൾക്ക് നൽകിയിട്ടില്ലാത്ത സേവനങ്ങളുടെ പേരിൽ ഡോക്ടർ റീഇംബേഴ്‌സ്‌മെന്‍റ് ക്ലെയിം സമർപ്പിക്കുകയായിരുന്നു.

നേരിട്ടും ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് കാട്ടി വ്യാജ രേഖകളും സമർപ്പിച്ചു.

ജൂൺ 27നാണ് മോണാ ഘോഷ് കുറ്റസമ്മതം നടത്തിയത്. കേസിൽ ഒക്ടോബർ 22ന് യുഎസ് കോടതി ശിക്ഷ വിധിക്കും.

#Fraud #crores #medicalinsurance #benefits #Case #IndoAmerican #doctor

Next TV

Related Stories
#robot | സത്യമെങ്കിലും വിചിത്രം വാദങ്ങള്‍; തകര്‍ന്നുതരിപ്പണമായ റോബോട്ടിന് സംഭവിച്ചതെന്ത്?

Jul 6, 2024 01:09 PM

#robot | സത്യമെങ്കിലും വിചിത്രം വാദങ്ങള്‍; തകര്‍ന്നുതരിപ്പണമായ റോബോട്ടിന് സംഭവിച്ചതെന്ത്?

ഒരോ പത്ത് ജീവനക്കാർക്കും ഒരു ഇൻഡസ്ട്രിയൽ റോബോട്ട് എന്ന നിലയിൽ ഇവിടെ റോബോട്ട് ഉപയോഗമുണ്ടെന്നാണ് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സിന്‍റെ...

Read More >>
#robot | അമിത ജോലിഭാരം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ 'ആത്മഹത്യ'

Jul 6, 2024 01:00 PM

#robot | അമിത ജോലിഭാരം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ 'ആത്മഹത്യ'

റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമായ ദക്ഷിണ കൊറിയയിലെ റോബോട്ടിൻ്റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പ്രാദേശിക മാധ്യമങ്ങളിലും...

Read More >>
#death | കഫേയിൽ ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്റെ മരണം; ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാർ അവഗണിച്ചത് 30 മണിക്കൂറോളം

Jul 3, 2024 03:29 PM

#death | കഫേയിൽ ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്റെ മരണം; ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാർ അവഗണിച്ചത് 30 മണിക്കൂറോളം

അടുത്ത ദിവസം തട്ടി വിളിച്ചപ്പോഴാണ് ശരീരം തണുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കഫേ ജീവനക്കാരുടെ...

Read More >>
#DEADBODY | ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 19 മൃതദേഹങ്ങൾ; എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം, കൈയിൽ തോക്ക്

Jul 3, 2024 01:22 PM

#DEADBODY | ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 19 മൃതദേഹങ്ങൾ; എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം, കൈയിൽ തോക്ക്

അഞ്ച് മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളുണ്ടെന്നും എല്ലാവരും കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആയുധധാരികളായിരുന്നുവെന്നും അധികൃതർ...

Read More >>
#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

Jul 2, 2024 01:36 PM

#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ...

Read More >>
#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

Jul 2, 2024 12:47 PM

#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
Top Stories