#Kaliyikavilamurder | കളിയിക്കാവിള കൊലപാതകം; ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളിയെന്ന് ഉറപ്പിച്ച് പൊലീസ്

#Kaliyikavilamurder | കളിയിക്കാവിള കൊലപാതകം; ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളിയെന്ന് ഉറപ്പിച്ച് പൊലീസ്
Jul 2, 2024 02:56 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാർ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്.

കേസിലെ മറ്റു പ്രതികൾ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തൽ തമിഴ്നാട് പൊലീസിനെ കുഴപ്പിച്ച കളിയിക്കാവിള കൊലപാതകം അന്വേഷണം അവസാന ഘട്ടത്തിൽ എത്തി.

ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാർ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന്റെ കണ്ടെത്തൽ.

രണ്ടാം പ്രതിയായ സുനിൽകുമാർ ക്ലോറോഫോമും സർജിക്കൽ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നൽകി. എന്നാൽ കൊലപാതകത്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സുനിൽകുമാറിന്റെ മൊഴി.

ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടുണ്ട്. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താൻ ഒളിവിൽ പോയതെന്നും സുനിൽകുമാർ മൊഴി നൽകി.

മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രൻ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനിൽകുമാറും സംസാരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരമുള്ള കേസ്.

കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിൻ്റെ പണം തട്ടിയെടുക്കാൻ ആയിരുന്നു കൊലപാതകം. വലിയ ആസൂത്രണത്തിനുശേഷമാണ് അമ്പിളി കൊലപാതകം നടത്തിയത്.

പിടിക്കപ്പെട്ടാൽ പറയാനുള്ള കള്ളങ്ങളും നേരത്തെ തയ്യാറാക്കി വച്ചു. അന്വേഷണത്തിൽ പൊലീസിനെ കുഴച്ചതും മുൻകൂട്ടി തയ്യാറാക്കിയ അമ്പിളിയുടെ ഈ തിരക്കഥയാണ്.

ഇൻഷുറൻസ് ബന്ധവും, മറ്റൊരാൾ നൽകിയ ക്വട്ടേഷനും എല്ലാം അമ്പിളി നേരത്തെ തയ്യാറാക്കിയ തിരക്കഥ. വിശദമായ അന്വേഷണത്തിലാണ് ഇതെല്ലാം നുണയെന്ന് തെളിഞ്ഞത്.

കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി എസ്.പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.

#Kaliyikavilamurder #police #confirmed #Ambili #planned #executed

Next TV

Related Stories
#INL  |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

Jul 7, 2024 09:10 AM

#INL |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

അഖിലേന്ത്യ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ള ഐ.എൻ.എൽ നേതാക്കളുടെ...

Read More >>
#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Jul 7, 2024 08:54 AM

#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന...

Read More >>
#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

Jul 7, 2024 08:32 AM

#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്....

Read More >>
#missingcase | എവിടെ പോയി മുഹമ്മദ് ആട്ടൂർ, 10 മാസമായിട്ടും യാതൊരു വിവരവുമില്ല; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

Jul 7, 2024 08:03 AM

#missingcase | എവിടെ പോയി മുഹമ്മദ് ആട്ടൂർ, 10 മാസമായിട്ടും യാതൊരു വിവരവുമില്ല; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

നേരത്തെ കേസ് അന്വേഷിച്ചിരുന്ന നടക്കാവ് ഇന്‍സ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അന്വേഷണത്തിന് തിരിച്ചടിയായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍...

Read More >>
#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

Jul 7, 2024 07:35 AM

#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി പി.എ മുഹമ്മദ് റിയാസും ഉള്ളത്. പണം നല്‍കിയ വ്യക്തിക്ക് സി.പി.എമ്മുമായി...

Read More >>
#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 7, 2024 07:24 AM

#HeavyRain | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് രാത്രി പതിനൊന്നര വരെ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവസികൾ ജാഗ്രത...

Read More >>
Top Stories