#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി

#CPIM | പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവ സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി: പാര്‍ട്ടിക്ക് പരാതി
Jul 7, 2024 07:35 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്.

ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ ഈ വ്യക്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല.

ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാൽ അതും നടന്നില്ല. ഇതോടെയാണ് പാര്‍ട്ടിക്ക് പരാതി പോയത്.

ഡീല്‍ ഉറപ്പിക്കുന്ന ശബ്ദ സന്ദേശവും പരാതിക്ക് ഒപ്പം കൈമാറിയതായാണ് സൂചന. പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി.

ഇടപാട് നടന്നിട്ടുണ്ട് എന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടു. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. വിവരം പാര്‍ട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

സിപിഎം ഏരിയാ തലത്തിൽ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹത്തിന് മറ്റ് നേതാക്കളുടെ പിന്തുണയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ തീരുമാനം. ഇക്കാര്യത്തിൽ അന്വേഷണംവേണമെന്ന് റിയാസും പാർട്ടിയെ അറിയിച്ചതായാണ് വിവരം.

 പണം നല്‍കിയ വ്യക്തിക്ക് സി.പി.എമ്മുമായി അടുപ്പമുണ്ട്. പരാതി പൊലീസിന് നൽകിയിട്ടില്ല. സംഭവം പൊലീസിലേക്ക് പോകാതെ പരിഹരിക്കാനാണ് പാര്‍ട്ടി നേതൃത്വവും ശ്രമിക്കുന്നത്.

#Kozhikode #youth #CPMleader #bribe #offering #PSC #membership #Party #complains

Next TV

Related Stories
#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

Oct 5, 2024 07:56 PM

#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും...

Read More >>
#arrest |  ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:17 PM

#arrest | ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്...

Read More >>
#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍  ശ്രമം തുടങ്ങി

Oct 5, 2024 05:01 PM

#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

നിലവില്‍ ഏഴു പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു....

Read More >>
#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം

Oct 5, 2024 04:33 PM

#attack | കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം

ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മർദ്ദനത്തിന്...

Read More >>
#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

Oct 5, 2024 04:19 PM

#fireforce | തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന

വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംഗ്ഷനിൽ ഉള്ള സ്വകാര്യ സ്ഥാപനത്തിന്റെ കോംപൌണ്ടിൽ നിന്ന് തേക്ക് മുറിക്കുന്നതിനിടെ സംഭവം...

Read More >>
Top Stories