Jul 3, 2024 07:42 PM

തിരുവനന്തപുരം: (truevisionnews.com) ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിന് ജനങ്ങള്‍ നല്‍കിയ താക്കീതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തോല്‍വിയെ തോല്‍വിയായി അംഗീകരിച്ചാലേ മുന്നോട്ടു പോകാനാകൂ. സി.പി.ഐ അഭിപ്രായം പറയന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി കണ്ടുപോന്ന ഒരു വിഭാഗം ജനങ്ങള്‍ താക്കീതായി തിരുത്തണമെന്നു പറഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലം.

അവര്‍ ഇപ്പോഴും ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ''ജനവിധിയെ വിനയത്തോടെ അംഗീകരിക്കണം.

നമ്മുടെ ഭാഗത്ത് എന്താണ് വീഴ്ചയെന്നു നമ്മള്‍ നോക്കണം. ഇപ്പോള്‍ നോക്കിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരുത്തുക? നാളെയല്ല ഇപ്പോള്‍ തന്നെയാണ് തിരുത്തേണ്ടത്.

സി.പി.ഐ നല്ലതാണെന്നും സി.പി.എം മോശമാണെന്നുമുള്ള അഭിപ്രായം ഞങ്ങള്‍ക്കില്ല.'' സി.പി.ഐയും സി.പി.എമ്മും തമ്മില്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. സി.പി.ഐ ചില നിലപാടുകള്‍ പറയും.

അത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനല്ല. സി.പി.ഐ എല്ലാം തികഞ്ഞ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ല.

സി.പി.ഐക്കും സി.പി.എമ്മിനും പോരായ്മകളുണ്ട്. അവ തിരുത്തി മുന്നോട്ടുപോകണം. പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കും. അത് പുറത്തേക്ക് ഒറ്റിക്കൊടുക്കുന്നത് പാര്‍ട്ടി നയമല്ല.

ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നവരെ പുച്ഛമാണ്. അത്തരക്കാര്‍ പുകഞ്ഞ കൊള്ളികളാണ്, പുറത്തായിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

#Defeat #accepted #defeat #CPI #stand #strengthen #Letf #BinoyVishwam

Next TV

Top Stories










GCC News