#SnehilKumarSingh | 'മഴ കണ്ടാലല്ല, കനത്താലാണ് അവധി'; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം

#SnehilKumarSingh | 'മഴ കണ്ടാലല്ല, കനത്താലാണ് അവധി'; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം
Jul 4, 2024 10:21 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍.

മഴയുടെ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനുമെല്ലാമായാണ് കുട്ടികള്‍ 'അവധി ആവശ്യം' കളക്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്.

അത്തരത്തില്‍ മഴക്കാലത്ത് സ്‌കൂളില്‍ പോകാതിരിക്കാന്‍ നോക്കുന്ന മടിയന്മാരും മടിച്ചികളുമായ കുട്ടികള്‍ക്ക് സ്‌നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടറായ സ്‌നേഹില്‍ കുമാര്‍ സിങ്.

മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാര്‍ഥികളോട് വിശദീകരിച്ചു.

കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും എന്നാല്‍ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ.' -കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമന്റ്‌ ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുട്ടികളോട് പറഞ്ഞ കളക്ടർ, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട് എന്ന് അവരെ ഓർമ്മിപ്പിച്ചു.

എന്‍.എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ 'കാലമിനിയുമുരുളും വിഷു വരും....' എന്നുതുടങ്ങുന്ന വരികള്‍ക്കൊപ്പം 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന വചനം കൂടി പറഞ്ഞുകൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചില്‍ ഭീഷണി, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങള്‍ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തില്‍ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍ക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങള്‍ പരമാവധി സംരക്ഷിക്കുകയും വേണം.

അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും.

മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ.

കമന്റ് ബോക്‌സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ആരോഗ്യകരമാക്കേണ്ടതുണ്ട്.

അപ്പൊ പറഞ്ഞുവരുന്നത് ''കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും തിരുവോണം വരും പിന്നെയൊരോ തളിരിനും പൂ വരും കായ്വരും അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം..''

എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സര്‍വ്വധാനാല്‍ പ്രധാനം. ശുഭദിനം!


#Holiday #rains #KozhikodeCollector #loving #advice #children #commentbox

Next TV

Related Stories
#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:23 PM

#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം 60 മീറ്ററോളം മാറി റോഡിന്‌ എതിർവശത്തുള്ള കെട്ടിടത്തിലാണ്‌...

Read More >>
#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

Jul 6, 2024 11:13 PM

#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ...

Read More >>
#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

Jul 6, 2024 10:51 PM

#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ്...

Read More >>
#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

Jul 6, 2024 10:38 PM

#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

കഴിഞ്ഞ ദിവസം പുലർച്ചെ 12 ന് ശേഷമാണ് സംഭവം. മൂന്നു പേർ കാറിലുണ്ടായിരുന്നതായി പറയുന്നു....

Read More >>
#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

Jul 6, 2024 10:08 PM

#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ്...

Read More >>
#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 6, 2024 09:45 PM

#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

Read More >>
Top Stories