#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ

#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ
Jul 2, 2024 02:30 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ് ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. പലയിടത്തും ഏജന്‍സികള്‍ക്കു മുമ്പില്‍ നീണ്ട ക്യൂവാണ്.

പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ മസ്റ്ററിങ് എല്ലാവർക്കും കർശനമാക്കിയിരിക്കുകയാണ്.

മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും.

മസ്റ്ററിങ് എങ്ങനെ നടത്താം?

ഇൻ‍ഡേൻ, ഭാരത്, എച്ച്പി ഉപഭോക്താക്കൾക്ക് പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫിസുകളിലെത്തി മസ്റ്ററിങ് നടത്താവുന്നതാണ്.

കണക്‌ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്ര ചെയ്യാൻ പ്രയാസമുള്ള വ്യക്തിയോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്‌ഷൻ മാറ്റി മസ്റ്ററിങ് നടത്താം.

ഇതിനായി ആധാർ കാർഡ്, പാചകവാതക കണക്‌ഷൻ ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി ഏജൻസി ഓഫിസിലെത്തണം.

മസ്റ്ററിങ് നടത്താനായി പാചകവാതക കണക്‌ഷൻ ആരുടെ പേരിലാണോ അവർ ആധാർ കാർഡ്, പാചകവാതക കണക്‌ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയുടെ ഓഫിസിൽ എത്തണം.

ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും. ഇതിനു ശേഷം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇകെവൈസി അപ്‌ഡേറ്റായി എന്ന സന്ദേശം എത്തും.

#mustering #mandatory #cooking #gas #connections? #time #but #don't #forget

Next TV

Related Stories
#sreekalamurder |  കലയുടെ കൊലപാതകം;  ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

Jul 4, 2024 04:14 PM

#sreekalamurder | കലയുടെ കൊലപാതകം; ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ...

Read More >>
#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

Jul 4, 2024 04:05 PM

#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ്...

Read More >>
#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

Jul 4, 2024 03:52 PM

#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക്...

Read More >>
#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

Jul 4, 2024 03:31 PM

#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം...

Read More >>
#clash | പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

Jul 4, 2024 03:27 PM

#clash | പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും...

Read More >>
#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്

Jul 4, 2024 03:19 PM

#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്

ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ...

Read More >>
Top Stories