#cpm | സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; വിമർശനം കടുത്തതോടെ നടപടിയെടുത്ത് സിപിഎം, ബ്രാഞ്ച് അംഗത്തെ പുറത്താക്കി

#cpm | സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; വിമർശനം കടുത്തതോടെ നടപടിയെടുത്ത് സിപിഎം, ബ്രാഞ്ച് അംഗത്തെ പുറത്താക്കി
Jun 30, 2024 02:18 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി.

സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ട്.

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ തള്ളുകയായിരുന്നു ഇരുവരും.

മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

മനു തോമസിൻ്റെ ആരോപണങ്ങൾ വാര്‍ത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കര്‍ഷക കുടുംബത്തിൽ നിന്ന് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാവായി വളര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെത്തിയ മനു തോമസിന് ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ലഭിക്കാത്ത അനീതിക്കെതിരായ പോരാളി ഇപ്പോൾ അദ്ദേഹത്തിന് മാധ്യമങ്ങൾ നൽകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മിൽ നിന്ന് പുറത്തുപോയത് കൊണ്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

#connection #gold #smuggling #gang #action #amidst #controversy #cpm #expels #branch #member

Next TV

Related Stories
#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

Jul 2, 2024 01:29 PM

#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും....

Read More >>
#robbery |  പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

Jul 2, 2024 01:23 PM

#robbery | പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന...

Read More >>
#moneyfraud | ഓൺലൈൻ തട്ടിപ്പ്;  ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

Jul 2, 2024 01:15 PM

#moneyfraud | ഓൺലൈൻ തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

30ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിയുന്നത്....

Read More >>
#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

Jul 2, 2024 01:05 PM

#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ...

Read More >>
#treefall | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

Jul 2, 2024 01:05 PM

#treefall | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

കാറിന്റെ മുൻവശം തകർന്നു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് കാറിന് മുകളിലേക്ക് മരം...

Read More >>
#thalasserybrothers | മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍

Jul 2, 2024 01:01 PM

#thalasserybrothers | മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍

29-കാരനായ അര്‍ജുന്‍ വിനോദ് ഓള്‍റൗണ്ടറാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ...

Read More >>
Top Stories