#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു
Jul 2, 2024 01:29 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു.

എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അളവ് ഗണ്യമായി കുറയുന്നുണ്ട്.

കേരള തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ പാത്തിയുടെയും ചക്രവാത ചുഴലിയുടെയും സ്വാധീനം കുറഞ്ഞതായാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

ഇതോടൊപ്പം പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതും മഴ കുറയുന്നതിന് ഇടയാക്കി. കഴിഞ്ഞ ദിവസം, സംസ്ഥാനത്ത് വ്യാപക മഴയുണ്ടാകുമെന്ന് കാണിച്ച് ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.

കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതോടൊപ്പം ഗുജറാത്ത് മേഖലയില്‍ ചക്രവാത ചുഴി ഉള്ളതിനാല്‍ ചെറിയ തോതിലുള്ള മഴ ഏതാനും ദിവസം പ്രതീക്ഷിക്കാം.

ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ട് ദിവസം തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

#intensity #rains #decreased #state #weather #department's #warning #changed.

Next TV

Related Stories
#PocsoCase | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

Jul 4, 2024 03:03 PM

#PocsoCase | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി...

Read More >>
#Protest  | ‘യോഗം പ്രഹസനം’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Jul 4, 2024 02:59 PM

#Protest | ‘യോഗം പ്രഹസനം’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആലോചിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ

Jul 4, 2024 02:51 PM

#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ

തിരൂർ-വളാഞ്ചേരി റൂട്ടിൽ ഓടുന്ന നീർക്കാട്ടിൽ എന്ന ബസിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം...

Read More >>
#hospitalised  | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 02:23 PM

#hospitalised | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ്...

Read More >>
#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Jul 4, 2024 02:13 PM

#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക...

Read More >>
Top Stories