#thalasserybrothers | മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍

#thalasserybrothers | മലയാളിയുണ്ട് അങ്ങ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ വരെ; അതും തലശ്ശേരിക്കാരായ സഹോദരങ്ങള്‍
Jul 2, 2024 01:01 PM | By Athira V

പെരിങ്ങത്തൂര്‍ (കണ്ണൂര്‍): ( www.truevisionnews.com ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദുമാണ് ടീമിലിടംനേടിയത്. ജര്‍മനിയില്‍ ജൂലായ് ഏഴുമുതല്‍ 14 വരെയാണ് ടൂര്‍ണമെന്റ്.

29-കാരനായ അര്‍ജുന്‍ വിനോദ് ഓള്‍റൗണ്ടറാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ സര്‍വകലാശാലയില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് നേടിയ ഇദ്ദേഹം ജനീവയിലാണ് ജോലിചെയ്യുന്നത്.

സ്വിസ് ദേശീയടീമിന്റെ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളുടെ ക്യാപ്റ്റനുമായി. സ്വിസ് ദേശീയടീമിന്റെ ഓപ്പണിങ് ബൗളറായിരുന്ന സഹോദരന്‍ അശ്വിന്‍ വിനോദും ഓള്‍റൗണ്ടറാണ്.

സാമ്പത്തികശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നിര്‍ബന്ധിത സൈനികസേവന പദ്ധതിയുടെ ഭാഗമായി ജനീവയില്‍ ജോലിചെയ്യുന്നു.

അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍ 17, അണ്ടര്‍-19 വിഭാഗത്തില്‍ സ്വിസ് ടീമിന്റെ ക്യാപ്റ്റനായി. 2021-ല്‍ മാള്‍ട്ടയിലും 2022-ല്‍ ലക്‌സംബര്‍ഗിലും സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയടീമിനെ പ്രതിനിധാനംചെയ്തു.

ജനീവയില്‍ ലോകാരോഗ്യസംഘടനയില്‍ ജോലിചെയ്യുന്ന തലശ്ശേരി നിട്ടൂരിലെ വിനോദ് ഉണിക്കടത്തിന്റെയും ജനീവയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ രാജശ്രീ വിനോദിന്റെയും മക്കളാണിവര്‍.

#malayalee #brothers #thalassery #switzerland #cricket #team

Next TV

Related Stories
#hospitalised  | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 02:23 PM

#hospitalised | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ്...

Read More >>
#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Jul 4, 2024 02:13 PM

#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക...

Read More >>
#arrest | 18-കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44-കാരൻ അറസ്റ്റിൽ

Jul 4, 2024 02:07 PM

#arrest | 18-കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ്...

Read More >>
#sreekalamurder |  'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

Jul 4, 2024 01:48 PM

#sreekalamurder | 'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

ബന്ധുക്കളായ സോമരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞ് ദുഃഖവും ദേഷ്യവും നിയന്ത്രിക്കാനാകാതെയാണ് സിന്ധു...

Read More >>
#amoebicmeningoencephalitis |  പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

Jul 4, 2024 01:32 PM

#amoebicmeningoencephalitis | പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട്...

Read More >>
Top Stories