#moneyfraud | ഓൺലൈൻ തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

#moneyfraud | ഓൺലൈൻ തട്ടിപ്പ്;  ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ
Jul 2, 2024 01:15 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ. കുന്ദമംഗലം സ്വദേശിയായ ഡപ്യൂട്ടി മാനേജർക്കാണ് 29ന് രാത്രിയിൽ പണം നഷ്ടമായത്.

30ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിയുന്നത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലേന്ന് രാത്രി പണം നഷ്ടമായ വിവരം മനസ്സിലാക്കുന്നത്.

ജൂൺ 21ന് ഉദ്യോഗസ്ഥയുടെ വാട്സാപ്പ് നമ്പറിലേേക്ക് മെസേജ് വന്നിരുന്നു. പിഴ അടയ്ക്കാനുണ്ടെന്നറിയിച്ച് ‘പരിവാഹൻ’ വിഭാഗത്തിൽ നിന്നാണ് മെസേജ് വന്നത്.

എപികെ ഫയലായാണ് വന്നത്. ഈ മെസേജ് തുറന്നു നോക്കിയെങ്കിലും ഇതിനോട് പ്രതികരിച്ചില്ല. എന്നാൽ എപികെ ഫയൽ തുറന്നതോടെ ഫോണിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് ശേഖരിക്കാനായി എന്നാണ് അറിയാൻ സാധിച്ചതെന്ന് ഉദ്യോഗസ്ഥയുടെ ഭർത്താവ് പറഞ്ഞു.

ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ പവർ ഡൽഹി, മധ്യപ്രദേശ് വൈദ്യതി കേന്ദ്രം എന്നിവിടങ്ങളിലെ ബിൽ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്.

ആയിരത്തിൽ താഴെ മാത്രമുള്ള ബില്ലുകൾക്ക് പത്തൊൻപതിനായിരത്തോളം രൂപയാണ് ബിൽ അടച്ചത്. ഇങ്ങനെ മൂന്ന് ട്രാൻസാക്ഷനുകളിലായാണ് അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിച്ചത്.

ടാറ്റ പവറിലേക്കും മറ്റും അധികമായി അടച്ച പണം തട്ടിപ്പ് സംഘം റീഫണ്ട് ചെയ്ത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് വിവരം. പണം നഷ്ടമായെന്ന് അറിയിച്ച് 30ന് തന്നെ സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകി.

ഇന്നലെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ നേരിട്ടും പരാതി നൽകി. എന്നാൽ പണം ലഭിക്കാൻ സാധ്യതയില്ലെന്ന തരത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു.

പരാതി സ്വീകരിച്ചതല്ലാതെ എഫ്ഐആർ ഇടാനോ കേസ് അന്വേഷിക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

#Bank #official #lost #Rs #47,000 #online #fraud.

Next TV

Related Stories
#hospitalised  | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 02:23 PM

#hospitalised | സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ്...

Read More >>
#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Jul 4, 2024 02:13 PM

#fire | മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക...

Read More >>
#arrest | 18-കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44-കാരൻ അറസ്റ്റിൽ

Jul 4, 2024 02:07 PM

#arrest | 18-കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44-കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ്...

Read More >>
#sreekalamurder |  'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

Jul 4, 2024 01:48 PM

#sreekalamurder | 'എടാ സോമാ, എന്തിനിതു ചെയ്തു?', അലറിവിളിച്ച് ബന്ധു; പ്രതികൾക്കെതിരേ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകൾ

ബന്ധുക്കളായ സോമരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞ് ദുഃഖവും ദേഷ്യവും നിയന്ത്രിക്കാനാകാതെയാണ് സിന്ധു...

Read More >>
#amoebicmeningoencephalitis |  പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

Jul 4, 2024 01:32 PM

#amoebicmeningoencephalitis | പനിയും അസ്വസ്ഥതയും പന്ത് തട്ടിയതുകൊണ്ടെന്ന് കരുതി; എന്നാൽ തിരിച്ചുകിട്ടിയ സൈക്കിൾ അനാഥമാക്കി മൃദുൽ പോയി

ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട്...

Read More >>
Top Stories