#rohitsharma | ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

#rohitsharma | ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും
Jun 30, 2024 06:48 AM | By Athira V

ബാര്‍ബഡോസ്: ( www.truevisionnews.com  )വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.

36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു.

2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.

159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.

പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

#indian #captain #rohitsharma #retires #international #t20 #cricket

Next TV

Related Stories
പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

Jun 10, 2025 02:26 PM

പൊട്ടിത്തെറിച്ചത് വിനയായി; വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത പിഴ

വനിതാ അംപയറോട് കയര്‍ത്ത ആര്‍ അശ്വിന് കനത്ത...

Read More >>
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories










Entertainment News