#mobilenumberporting |മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം; പുതിയ നിയമങ്ങൾ അറിയാം

#mobilenumberporting |മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം; പുതിയ നിയമങ്ങൾ അറിയാം
Jun 29, 2024 08:11 PM | By Susmitha Surendran

(truevisionnews.com)  മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളില്‍ മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.

സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈയ് ഒന്ന് മുതൽ നിലവില്‍ വരും.

2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക.

പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റി പുതിയ കണക്ഷൻ ലഭിക്കാൻ ഏഴുദിവസം കാത്തിരിക്കണം.

ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്.

ഈ മാറ്റം അനുസരിച്ച് നമ്പര്‍ മാറ്റാതെ പുതിയ സിം എടുക്കുമ്പോള്‍ ഏഴുദിവസം കഴിയാതെ യു പി സി നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

നിലവിലെ നിയമം അനുസരിച്ച് ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവര്‍ത്തന രഹിതമായതോ ആയ സിം കാര്‍ഡിന് പകരം പുതിയ സിംകാര്‍ഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം റീപ്ലേസ്‌മെന്റ് രീതി ഉപയോഗിച്ചിരുന്നത്.

എന്നാൽ സിം കാര്‍ഡ് നഷ്ടമായാല്‍ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റാന്‍ ഉപഭോക്താവിനു കഴിയും. അതേസമയം ഉപഭോക്താവ് അറിയാതെ ഫോണ്‍നമ്പര്‍ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ ടി പി നമ്പറുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപകമാണ്.

സിം പ്രവര്‍ത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പര്‍ പോര്‍ട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഇത്തരം സാഹചര്യങ്ങൾ ഇല്ലാതെയാക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം. മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

#Change #mobile #number #porting #procedures #Know #new #rules

Next TV

Related Stories
#realme13pro | റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക്; പ്രഖ്യാപനവുമായി കമ്പനി

Jul 1, 2024 04:28 PM

#realme13pro | റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക്; പ്രഖ്യാപനവുമായി കമ്പനി

മറ്റ് രണ്ട് ക്യാമറ സെന്‍സറുകളും റിയല്‍മി 12 പ്രോ പ്ലസിന് സമാനമാകുമെന്നും...

Read More >>
#googlepixel | അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക; ഗൂഗിള്‍ പിക്‌സലില്‍ സുരക്ഷാ വീഴ്‌ച, യുഎസില്‍ മുന്നറിയിപ്പ്

Jul 1, 2024 01:43 PM

#googlepixel | അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക; ഗൂഗിള്‍ പിക്‌സലില്‍ സുരക്ഷാ വീഴ്‌ച, യുഎസില്‍ മുന്നറിയിപ്പ്

വലിയ സുരക്ഷാ വീഴ്‌ച ഗൂഗിളിന്‍റെ പിക്‌സര്‍ ഫോണുകളില്‍ കണ്ടെത്തിയതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എല്ലാവരും വേണ്ട നടപടികള്‍ സ്വീകരിക്കണം...

Read More >>
#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....

Jun 29, 2024 04:12 PM

#metaai | ഇവൻ 'എന്തും ചെയ്യും സുകുമാരൻ'; നിങ്ങളുടെ വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? അറിയാം....

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയില്‍ തുടങ്ങി, ഗൂഗിള്‍ ജെമിനൈ, ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മെറ്റ എഐ തുടങ്ങി എഐ...

Read More >>
#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

Jun 28, 2024 02:22 PM

#instagram | പോസ്റ്റുകളുടെ റീച്ച് കൂട്ടാം, സെലിബ്രിറ്റിയാകാം; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം മേധാവി

കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി...

Read More >>
#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

Jun 27, 2024 04:19 PM

#whatsapp | വാട്‌സാപ്പ് സേവനം നിര്‍ത്തുന്നു; ഈ ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും

വാട്‌സാപ്പ് ഉപയോഗം നിര്‍ബന്ധമാണെങ്കില്‍ തീര്‍ച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക്...

Read More >>
#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

Jun 27, 2024 02:35 PM

#realme | റിയല്‍മിയുടെ പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില...

Read More >>
Top Stories