#bridge | ബിഹാറിൽ ഒൻപത് ദിവസത്തിനിടെ തകർന്നത് അഞ്ചാമത്തെ പാലം; വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ്

#bridge  |  ബിഹാറിൽ ഒൻപത് ദിവസത്തിനിടെ തകർന്നത് അഞ്ചാമത്തെ പാലം; വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ്
Jun 29, 2024 08:18 AM | By Sreenandana. MT

പാട്ന:(truevisionnews.com) കഴിഞ്ഞ ഒൻപത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചാമത്തെ പാലവും തകർന്നു. ബിഹാറിലെ മധുബാനി മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലമാണ് വെള്ളിയാഴ്ച തകർന്നത്. 75 മീറ്റർ നീളമുള്ള പാലം മധുബാനി ജില്ലയിലെ ഭേജ പോലീസ് സ്റ്റേഷനിലെ മധേപൂർ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം 2021 മുതൽ നിർമ്മാണത്തിലാണ്. ജലനിരപ്പ് ഉയർന്നതോടെ 25 മീറ്റർ നീളമുള്ള താങ്ങു തൂൺ താഴെയുള്ള നദിയിൽ പതിച്ചു. ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പാലം തകർന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പൊളിഞ്ഞു വീണ പാലത്തിന് മേൽ കൂറ്റൻ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു വെച്ചതായി വീഡിയോയിൽ കാണാം.വ്യാഴാഴ്ച കിഷൻഗഞ്ച് ജില്ലയിൽ ഒരു പാലം തകർന്നു വീണിരുന്നു.

ഇതിനു പുറകെ ജൂൺ 23ന് കിഴക്കൻ ചമ്പാരൻ ജില്ലയിൽ നിർമാണത്തിലിരുന്ന ചെറിയ പാലവും ജൂൺ 22 ന് സിവാനിൽ ഗണ്ഡക് കനാലിന് മുകളിൽ നിർമ്മിച്ച പാലം തകർന്നു. ജൂൺ 19 ന് അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു നിലം പതിച്ചിരുന്നു.

കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലം നിമിഷങ്ങൾക്കകമാണ് തകർന്നത്.ഇതിനിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായതോടെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

#Fifth #bridge #collapse #Bihar #nine #days; #Tejashwi #Yadav #shared #video

Next TV

Related Stories
#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

Jul 3, 2024 11:27 AM

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും...

Read More >>
#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

Jul 3, 2024 10:24 AM

#cowsmuggling | പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദ്ദനം; ആറ് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ...

Read More >>
#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

Jul 3, 2024 07:27 AM

#HathrasStamped | പ്രഭാഷകന്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞുവച്ചു; സംഭവിച്ചത് വൻ ദുരന്തം: ആരാണ് ഭോലെ ബാബ?

എന്നാൽ പ്രഭാഷകന്റെ വാഹനം കടത്തിവിടാനായി ജനങ്ങളെ തടഞ്ഞുവച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് ശ്വാസം കിട്ടാതായതോടെ പലരും...

Read More >>
#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

Jul 3, 2024 06:03 AM

#HathrasStampede | ഹാത്രാസ് ദുരന്തം: മരണം 130 കടന്നു; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള...

Read More >>
#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം

Jul 2, 2024 10:09 PM

#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം

അപ്രതീക്ഷിതമായി പെയ്ത മഴയിൽ നാംസായി, ചാങ്ലാങ് ജില്ലകൾ വെള്ളത്തിലായി. ആസാം റൈഫിൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയും ആളുകളെ സുരക്ഷിതമായ...

Read More >>
Top Stories