#jobfraud | ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ

#jobfraud | ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയിൽ
Jun 29, 2024 06:02 AM | By VIPIN P V

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഡല്‍ഹി സ്വദേശിയെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ (34) യാണ് ദില്ലിയിലെത്തി പിടികൂടിയത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ കേസില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ തലശ്ശേരി പാറാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി പി സമീര്‍(46) എന്നയാളെ ഇക്കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. ഇപ്പോള്‍ പിടിയിലായ അര്‍ഹം സിദ്ദീഖിയും സമീറും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്.

അര്‍ഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീര്‍ പണമയപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഹം സിദ്ധീഖിയെ പിടികൂടിയത്.

2023 മെയ്, ജൂണ്‍ മാസങ്ങളിലായാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീര്‍ കബളിപ്പിച്ചത്.

സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ആയി അര്‍ഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്.

ശേഷം ജോലി നല്‍കാതെയും പരാതിക്കാരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തും കബളിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ അമൃത് സിങ് നായകത്തിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ വി തങ്കനാണ് അന്വേഷണചുമതല.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി അഭിലാഷ്, കെ ബി തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി മുഹമ്മദ്, എം ഡി ലിന്റോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

#Extorting #lakhs #wife #offering #husband #job #abroad #Accused #custody

Next TV

Related Stories
#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

Jul 3, 2024 06:31 AM

#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

അതേസമയം ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍...

Read More >>
#shock | സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്; പരാതിയുമായി നാട്ടുകാർ

Jul 3, 2024 06:26 AM

#shock | സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്; പരാതിയുമായി നാട്ടുകാർ

അപകട സാധ്യതയുള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് മുമ്പുള്ള പിടിഎ കമ്മിറ്റികൾ വൈദുതി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാർ...

Read More >>
#protest | അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം; എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ

Jul 3, 2024 06:21 AM

#protest | അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം; എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ

എസ്.എഫ്.ഐ.നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയ്യുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി കാംപസിൽ വന്ന സാൻ ജോസിനെ ഒരു സംഘം...

Read More >>
#KalaMurderCase | കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

Jul 3, 2024 06:07 AM

#KalaMurderCase | കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും...

Read More >>
#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

Jul 2, 2024 11:10 PM

#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

തുടർന്ന് സമീപത്ത് മീൻപിടിക്കുകയായിരുന്ന പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം...

Read More >>
#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 11:02 PM

#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു...

Read More >>
Top Stories