#KalaMurderCase | കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

#KalaMurderCase | കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം
Jul 3, 2024 06:07 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു.

പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. പതിനഞ്ച് വര്‍ഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നത്.

ശ്രീകലയുടെയും അനിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്.

അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.

അനിലിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി.

ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

#KalaMurderCase #killed #Perumpuzha #Bridge #husband #Anil #first #accused #murder

Next TV

Related Stories
#accident |  സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, നാല് കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ

Jul 5, 2024 10:51 AM

#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, നാല് കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ

കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ...

Read More >>
#sexualassaultcase |സമ്മർദ്ദം മൂലം രാജിവെച്ചു, എന്നിട്ടും അശ്ലീല പ്രചരണം; ലൈംഗിക അതിക്രമ കേസിൽ ഇരയായ വനിതാ നേതാവ് കോടതിയിലേക്ക്

Jul 5, 2024 10:36 AM

#sexualassaultcase |സമ്മർദ്ദം മൂലം രാജിവെച്ചു, എന്നിട്ടും അശ്ലീല പ്രചരണം; ലൈംഗിക അതിക്രമ കേസിൽ ഇരയായ വനിതാ നേതാവ് കോടതിയിലേക്ക്

സമരം ശക്തമായതോടെ സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും സഖ്യകക്ഷിയായ ലീഗിൽ നിന്നും സ്ഥാനം രാജിവയ്ക്കാൻ ഇവർക്ക് നിർദ്ദേശം കിട്ടി....

Read More >>
#founddeath | വളയത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ  കാൽവഴുതി വീണതെന്ന് സംശയം

Jul 5, 2024 10:25 AM

#founddeath | വളയത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി വീണതെന്ന് സംശയം

വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...

Read More >>
#akbalan | വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ, രക്തം കുടിക്കാൻ അനുവദിക്കില്ല -  എ കെ ബാലൻ

Jul 5, 2024 10:24 AM

#akbalan | വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ, രക്തം കുടിക്കാൻ അനുവദിക്കില്ല - എ കെ ബാലൻ

എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക്...

Read More >>
#cyberfraud | സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: കോഴിക്കോട് നഗരത്തില്‍മാത്രം നഷ്ടമായത് 28.71 കോടി

Jul 5, 2024 10:05 AM

#cyberfraud | സൈബര്‍ തട്ടിപ്പുകള്‍ കൂടുന്നു: കോഴിക്കോട് നഗരത്തില്‍മാത്രം നഷ്ടമായത് 28.71 കോടി

നിക്ഷേപങ്ങളിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകള്‍ അടുത്തിടെ...

Read More >>
#complaint | ചെറിയ ലാഭം നൽകി മോഹിപ്പിച്ചു, കോഴിക്കോട് ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിയെടുത്തത് 430 പവൻ സ്വർണവും 80 ലക്ഷവും

Jul 5, 2024 09:47 AM

#complaint | ചെറിയ ലാഭം നൽകി മോഹിപ്പിച്ചു, കോഴിക്കോട് ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിയെടുത്തത് 430 പവൻ സ്വർണവും 80 ലക്ഷവും

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാർട്ടിയിൽ നിന്നും...

Read More >>
Top Stories