#protest | അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം; എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ

#protest | അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം; എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ
Jul 3, 2024 06:21 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) അര്‍ധരാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്‌റ്റേഷനാണ് എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, എം. വിൻസന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.

കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മർദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറിൽ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ കൈയ്യേറ്റം ചെയ്തുവെന്ന് വിൻസന്റ് പറഞ്ഞു.

പോലീസിന് മുന്നിൽ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, സമരം നടക്കുന്നതറിഞ്ഞെത്തിയ എം.വിൻസെന്റ് എം.എൽ.എ. ഉൾപ്പെടെയുള്ള നേതാക്കളെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ച് കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി.

ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഉപരോധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാർ അറിയിച്ചത്. കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയും കാംപസിലെ വിദ്യാർഥിയുമായ സാൻ ജോസിനാണ് മർദനമേറ്റത്.

എസ്.എഫ്.ഐ.നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയ്യുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി കാംപസിൽ വന്ന സാൻ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ മുറിയിൽ കൂട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു.

വിദ്യാർഥികളാണ് വിവരം പോലീസിൽ അറിയിച്ചത്. സാൻജോസ് നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

#midnight #policestation #blockade #protest #MLA #said #SFI #activists #attacked

Next TV

Related Stories
#blackmagic | കൂടോത്ര കൂടാരം: കോൺഗ്രസ് പതാകയ്ക്കുള്ളിലും തകിട്; മതിൽ പൊളിക്കണമെന്ന് മന്ത്രവാദി, പിന്നിലാര്?

Jul 5, 2024 11:53 AM

#blackmagic | കൂടോത്ര കൂടാരം: കോൺഗ്രസ് പതാകയ്ക്കുള്ളിലും തകിട്; മതിൽ പൊളിക്കണമെന്ന് മന്ത്രവാദി, പിന്നിലാര്?

അന്ന് ഈ കൂടോത്രം കണ്ടുപിടിക്കാൻ മുന്നിൽ നിന്നത് സുധാകരന്റെ വീട്ടിലെത്തിയ രാജ്മോഹൻ ഉണ്ണിത്താനാണെന്നു സുധീരനുമായി അടുപ്പമുള്ളവർ...

Read More >>
#abdulrahim |വിധിയുടെ ആശ്വാസം; നിറകണ്ണുകളോടെ റഹീമിന്‍റെ ഉമ്മ, വീട്ടിലെത്തി സന്ദർശിച്ച് സഹായ സമിതി

Jul 5, 2024 11:53 AM

#abdulrahim |വിധിയുടെ ആശ്വാസം; നിറകണ്ണുകളോടെ റഹീമിന്‍റെ ഉമ്മ, വീട്ടിലെത്തി സന്ദർശിച്ച് സഹായ സമിതി

ദീർഘകാലത്തെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെന്നും എന്‍റെ മകന് വേണ്ടി പല രീതിയിൽ പ്രവർത്തിച്ച എല്ലവർക്കും നന്ദി പറയുകയാണെന്നും റഹീമിന്‍റെ മാതാവ്...

Read More >>
#gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്ക് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

Jul 5, 2024 11:52 AM

#gascylinderexplosion | ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്ക് അപകടം; ഒരു വെന്റിലേഷൻ സൗകര്യം പോലും ഇല്ല, വലിയ ദുരന്തം ഒഴുവായെന്ന് ഫയർ ഓഫീസർ

തീപിടുത്തം നടന്ന കെട്ടിടത്തിന്റെ തൊട്ട് പുറകെ വശത്താണ് വലിയൊരു ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നത്. അതിന് തൊട്ട് അടുത്തുള്ള കട ഇലക്ട്രിക്ക്...

Read More >>
#goldrate |  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Jul 5, 2024 11:49 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600...

Read More >>
#sexualallegation | നഗ്നചിത്രങ്ങൾ പകർത്തി, ശുചിമുറിയിൽ ക്രൂരപീഡനം; ക്രിക്കറ്റ് പരിശീലകനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

Jul 5, 2024 11:36 AM

#sexualallegation | നഗ്നചിത്രങ്ങൾ പകർത്തി, ശുചിമുറിയിൽ ക്രൂരപീഡനം; ക്രിക്കറ്റ് പരിശീലകനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

നഗ്നചിത്രങ്ങള്‍ ബി.സി.സി.ഐയ്ക്കും കെ.സി.എയ്ക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിയും ഇയാള്‍ പെണ്‍കുട്ടികള്‍ക്കുനേരെ...

Read More >>
#accident  | ഇടിച്ച വാഹനം നിർത്താതെ പോയി; പള്ളിപ്പുറത്ത് ഫാർമസിസ്റ്റ് മരിച്ചു

Jul 5, 2024 11:24 AM

#accident | ഇടിച്ച വാഹനം നിർത്താതെ പോയി; പള്ളിപ്പുറത്ത് ഫാർമസിസ്റ്റ് മരിച്ചു

ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജസ്റ്റിൻ സെബാസ്റ്റ്യൻ ഇന്നലെയാണു...

Read More >>
Top Stories