#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

#suspended |അനധികൃത ലോട്ടറി വില്‍പ്പന: അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു
Jun 28, 2024 09:39 PM | By Susmitha Surendran

പത്തനംതിട്ട:  (truevisionnews.com)  അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു.

പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അംഗീകൃത ഏജന്‍റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു.

വകുപ്പ് നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്താന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മേപ്പാടി പോലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്.

നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2005-ലെ കേരളാ പേപ്പര്‍ ലോട്ടറീസ് (റെഗുലേഷന്‍) ചട്ടങ്ങളിലെ 5(5) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്‍റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

നേരത്തെ, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നു. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്.

#authorized #lottery #agency #suspended #illegal #lottery #sales.

Next TV

Related Stories
 #fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jun 30, 2024 10:27 PM

#fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ...

Read More >>
#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

Jun 30, 2024 09:33 PM

#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ...

Read More >>
#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

Jun 30, 2024 09:15 PM

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു....

Read More >>
#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

Jun 30, 2024 08:54 PM

#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
Top Stories